ജോ​സ​ഫ് വി​ഭാ​ഗം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും, കോ​ണ്‍​ഗ്ര​സി​ൽ വി​മ​ത​ശ​ല്യ​വും
Monday, November 23, 2020 10:16 PM IST
മാ​ന്നാ​ർ:​ യു​ഡി​എ​ഫി​നു​ള്ളി​ൽ കോ​ണ്‍​ഗ്ര​സും ഘ​ട​ക​ക​ക്ഷി​ക​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി​ല്ല.​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ആ​ർ​എ​സ്പി​യും സീ​റ്റു​ക​ൾ​ക്ക് വാ​ദം ഉ​ന്ന​യി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ​മാ​ന്നാ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നെച്ചൊല്ലി ഉ​ട​ലെ​ടു​ത്ത ത​ർ​ക്കം അ​വ​സാ​നം ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃദ മ​ത്സ​ര​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. സി​പി​എം സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ ക​ഴി​ഞ്ഞത​വ​ണ യു​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നാ​ണ് ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയെ രം​ഗ​ത്തി​റ​ക്കി.​
കെഎസ്‌യു നേ​താ​വ് ആ​ൻ​സി​ൽ ആ​സീ​സി​നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി​റ​ക്കി​യ​ത്. ​ഇ​തേ ത്തുട​ർ​ന്ന് ജോ​സ​ഫ് വി​ഭ​ാഗം പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ ചാ​ക്കോ ക​യ്യ​ത്ര​യെ സ്ഥാ​നാ​ർ​ഥി യാ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണരം​ഗ​ത്ത് സ​ജീ​വ​മാ​യി.​ നാ​മ​നി​ർ​ദേശപ​ത്രിക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ ഇ​ന്ന​ലെ പ​ല ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ങ്കി​ലും നാ​മ​നി​ർദേശം പി​ൻ​വലി​ക്കാ​ൻ ജോ​സ​ഫ് വി​ഭാ​ഗം തയാ​റാ​കാ​ഞ്ഞ​തി​നെത്തുട​ർ​ന്നാ​ണ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലേ​ക്ക് കാ​ര്യങ്ങളെത്തി​യ​ത്.​
സി​പി​എം സ്ഥാ​നാ​ർ​ഥി മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​യ അ​നി​ൽ അ​ന്പി​ളി​യാ​ണ്.​ മ​റ്റൊ​രു ത​ർ​ക്ക​മു​ള്ളത് മൂ​ന്നാം വാ​ർ​ഡാ​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്ക​ണ​മെ​ന്ന വാ​ദ​മു​യ​ർ​ത്തി​യെ​ങ്കി ലും കോ​ണ്‍​ഗ്ര​സും ഇ​വി​ടെ സ്ഥാ​നാ​ർ​ഥിയെ മ​ത്സ​ര​ത്തി​നി​റ​ക്കി പ്ര​ചാ​ര​ണ​വും തു​ട​ങ്ങി.​ ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​നുത​ന്നെ വി​മ​ത സ്ഥാ​നാർ​ഥിയുമുണ്ട്.​ പി​ന്നീ​ട് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത് 16-ാം വാ​ർ​ഡി​ലാ​യി​രു​ന്നു.​ ആ​ർ​എ​സ്പി​ക്ക് ഈ ​സീ​റ്റ് ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ത്തി ഐ​ക്യ​ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​എ​ൻ.​ നെ​ടു​വേ​ലി നാ​മ​നി​ർ​ദേശ പ്ര​തി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. ​കോ​ണ്‍​ഗ്ര​സും ഇ​വി​ടെ സ്ഥാ​നാ​ർ​ഥിയെ നി​ർ​ത്തി പ്ര​ചാ​ര​ണം തു​ട​ങ്ങി.​ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഈ ​സീ​റ്റ് ആ​ർ​എ​സ്പി​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​ാമ​നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചി​ല്ല.​ ഇ​തോ​ടെ കൈ​പ്പ​ത്തി ചി​ഹ്നം മ​ര​വി​പ്പി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.13-ാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​നു തു​ട​ക്ക​ത്തി​ൽ ര​ണ്ടു സ്ഥാ​നാ​ർ​ഥിക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ബൂ​ത്ത് പ്ര​സി​ഡ​ന്‍റും സീ​റ്റി​നാ​യി രം​ഗ​ത്ത് വ​രു​ക​യും പ്ര​ചാ​ര​ണ​ങ്ങ​ൾ തു​ട​ങ്ങു​ക​യും ചെ​യ്തു.​ അ​വ​സാ​നം നേ​തൃ​ത്വം ഇ​ട​പെ​ട്ട് ബു​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി വ​ർ​ഗീ​സി​നെ സ്ഥാ​നാ​ർ​ഥിയാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ എ​ൽ​ഡി​എ​ഫ് മു​ൻകൂ​ട്ടിത​ന്നെ സ്ഥാ​നാ​ർ​ഥി ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.​ ബി​ജെ​പി​യും സ​ജീ​വ​മാ​യി ത​ന്നെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.​മു​ന്ന​ണി​ക​ളു​ടെ ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ പോ​രാ​ട്ട ചൂ​ടി​ന്‍റേതാ​കും.