കള്ളുഷാ​പ്പി​ൽ മോഷണം; 37 കു​പ്പി ക​ള്ളും 8400 രൂ​പ​യും കവർന്നു
Monday, November 23, 2020 10:13 PM IST
മാ​വേ​ലി​ക്ക​ര: ക​ള്ളുഷാ​പ്പി​ന്‍റെ ചു​മ​രി​ലെ ത​ടിപ്പ​ല​ക​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണം. ചാ​രു​മ്മൂ​ട് ത​ട​ത്തി​ല​യ്യ​ത്ത് സു​നി​ൽ​കു​മാ​റി​ന്‍റെ ലൈ​സ​ൻ​സി​യി​ലു​ള്ള ഉ​ന്പ​ർ​നാ​ട് പു​ത്ത​ൻ​ച​ന്ത റ്റി.​എ​സ് 24-ാം ന​ന്പ​ർ ഷാ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. 8400 രൂ​പ​യും 37 കു​പ്പി ക​ള്ളും അ​പ​ഹ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​യാ​ർ സ്വ​ദേ​ശി അ​ജി രാവിലെ എട്ടോ​ടെ ഷാ​പ്പു തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന​ത്തി​യ തെര​ച്ചി​ലി​ൽ പ​ണ​വും ക​ള്ളും ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ​ത്തി​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോലീസ് കേസെടുത്തു അന്വേ ഷണം ആരംഭിച്ചു.