ചോ​ദ്യ​ചി​ഹ്ന​മാ​യി കാ​പ്പി​ത്തോ​ട്ടി​ലെ മാ​ലി​ന്യം
Sunday, November 22, 2020 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ആ​വ​ർ​ത്ത​നം പോ​ലെ കാ​പ്പി​ത്തോ​ടും വി​ഷ​യ​മാ​ക്കി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ തൊ​ഴു​കൈ​യോ​ടെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ഴും കാ​പ്പി​ത്തോ​ടി​ന്‍റെ മാ​ലി​ന്യ​പ​രി​ഹാ​രം ഒ​രു ചോ​ദ്യ​ചി​ഹ്നം പോ​ലെ ഒ​ഴു​കു​ന്നു. കാ​പ്പി​ത്തോ​ട് വി​ഷ​യ​ത്തി​ൽ മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ളെ വി​വി​ധ നേ​താ​ക്ക​ൾ പ​ഴി​ചാ​രു​ന്ന​ത​ല്ലാ​തെ നാ​ട്ടു​കാ​ർ​ക്ക് മൂ​ക്കു​പൊ​ത്തി ത​ന്നെ ന​ട​ക്ക​ണ​മെ​ന്ന​താ​ണ് സ്ഥി​തി. മ​ഴ​യ​ത്ത് കാ​പ്പി​ത്തോ​ട് നി​റ​ഞ്ഞു​ക​വി​യു​ന്ന വെ​ള്ള​ത്തി​ൽ നീ​ന്തി​യും വേ​ന​ലി​ൽ മൂ​ക്കു​പൊ​ത്തി​യും ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന നാ​ട്ടു​കാ​ക​രു​ടെ ദു​ര​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ആ​ർ​ക്കു​മാ​യി​ല്ല.

കാ​ക്കാ​ഴം വ​ള​ഞ്ഞ​വ​ഴി ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം തോ​ട്ടി​ൽ മ​ലി​ന​ജ​ലം കെ​ട്ടിക്കി​ട​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റാ​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​പ്പി​ത്തോ​ട്ടി​ലെ മാ​ലി​ന്യ​മാ​ണ് രോ​ഗം പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​മു​ണ്ട്.

വ​ല​തി​ലെ​യും ഇ​ട​തി​ലെ​യും എം​എ​ൽ​എ​മാ​രെ മാ​റി​മാ​റി നാ​ട്ടു​കാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക​യ​ച്ചു. വി.​എം. സു​ധീ​ര​ൻ, ഡോ. ​കെ.​എ​സ്. മ​നോ​ജ്, കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു. എ.​എം. ആ​രി​ഫ് എം​പി​യാ​യി നി​ല​വി​ൽ തു​ട​ർ​ന്നും​വ​രി​ക​യാ​ണ്. ഇ​വ​രെ​ല്ലാം ന​ല്കി​യ ഉ​റ​പ്പു​ക​ൾ നാ​ട്ടു​കാ​ർ​ക്കു മു​ന്നി​ലു​ണ്ട്. 2013 ൽ ​ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്പ​ല​പ്പു​ഴ എം​എ​ൽ​എ ആ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ൻ കാ​പ്പി​ത്തോടിന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ജി​ല്ലാ-​ഗ്രാ​മ​പ​ഞ്ചാ​ത്തു​ക​ളു​ടെ വി​ഹി​ത​മാ​യി എ​ട്ടു​കോ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി തോ​ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സൊ​സൈ​റ്റി​യും രൂ​പീ​ക​രി​ച്ചു. പി​ന്നീ​ട് ഇ​തേ​ക്കു​റി​ച്ച് യാ​തൊ​രു അ​റി​വു​മി​ല്ല. അ​ന്ന​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ പ​ദ്ധ​തി ത​ക​ർ​ത്ത​താ​ണെ​ന്നാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പി​ന്നീ​ടു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 21.8 കോ​ടി രൂ​പ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ടിന്‍റെ മാ​ലി​ന്യ​പ​രി​ഹാ​ര​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കി. കാ​പ്പി​ത്തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി, തോ​ടി​നു കൂ​റു​കെ​യു​ള്ള റോ​ഡു​ക​ളി​ൽ ക​ലു​ങ്കു​ക​ൾ, ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നാ​യി വീ​തി​കൂ​ടി​യ സ്ലാ​ബു​ക​ൾ എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. കൂ​ടാ​തെ ചെ​മ്മീ​ൻ പീ​ലിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യി​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി എ​ൽ​ഡി​എ​ഫ് അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ 16ന് ​ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ച​ട​ങ്ങി​ൽ എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ർ​മാ​നാ​യി എ​ച്ച്. സ​ലാ​മി​നെ​യും ക​ണ്‍​വീ​ന​റാ​യി സി​പി​ഐ​യി​ലെ ഇ.​കെ. ജ​യ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മാ​സ​ങ്ങ​ൾ പ​ല​ത് പി​ന്നി​ട്ടെ​ങ്കി​ലും പ​ദ്ധ​തി ന​ട​ത്തി​പ്പു​ക​ൾ​ക്കാ​യി യാ​തൊ​രു ന​ട​പ​ടി​ക​ളും ആ​യി​ല്ല. ഇ​ത്ത​വ​ണ​യും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ കാ​പ്പി​ത്തോ​ട് വി​ഷ​യം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.