ആ​ട്ടി​ൻ​കൂ​ട് ആ​ർ​ട്ട്ഗാ​ല​റി​യാ​ക്കി ദ​ന്പ​തി​ക​ൾ
Sunday, November 22, 2020 10:32 PM IST
മു​ഹ​മ്മ: ആ​ട്ടി​ൻ​കു​ട് ആ​ർ​ട്ട് ഗാ​ല​റി ആ​ക്കി​യ കു​ടും​ബം ശ്ര​ദ്ധ ക​വ​രു​ന്നു. ത​ണ്ണീ​ർ​മു​ക്കം വാ​ര​ണം ദേ​വ​കി സ​ദ​ന​ത്തി​ൽ ഹ​രി​ഹ​ര​നും ഭാ​ര്യ സൗ​മ്യ​യു​മാ​ണ് ക​ര​വി​രു​തി​ന്‍റെ വി​സ്മ​യ​ലോ​കം ഒ​രു​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നാ​ണ് ഇ​വ​ർ പു​തു​വ​ഴി​ക​ൾ തേ​ടി​യ​ത്. ചെ​റു​പ്പം മു​ത​ലെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ക​ന്പ​മു​ള്ള​യാ​ളാ​ണ് സൗ​മ്യ. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന ഹ​രി​ഹ​ര​ന്‍റെ വ​രു​മാ​ന​മാ​യി​രു​ന്നു വീ​ടി​നു താ​ങ്ങാ​യി നി​ന്ന​ത്.

ജോ​ലി​ക്കു പോ​കാ​നാ​വാ​ത്ത അ​ന്ത​രീ​ക്ഷ​മാ​യ​പ്പോ​ൾ വ​രു​മാ​ന​ത്തി​ന് മ​റ്റെ​ന്തു മാ​ർ​ഗ​മെ​ന്നാ​യി ചി​ന്ത. ഇ​ങ്ങ​നെ​യാ​ണ് വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ട്ടി​ൻ​കു​ട് ആ​ർ​ട്ട് ഗാ​ല​റി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഉ​ൾ​വ​ശം ക​മ​നീ​യ​മാ​ക്കി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​റ​ച്ച് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. മ​ധു​ര​സ്മ​ര​ണ​ക​ൾ നി​റ​യു​ന്ന ചി​ത്ര​ങ്ങ​ളും കു​റി​പ്പു​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വീ​ടി​ന്‍റെ പാ​ല് കാ​ച്ച്, കു​ട്ടി​ക​ളു​ടെ പി​റ​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ലേ​ഖ​നം ചെ​യ്ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം അ​ൾ​ക്കാ​രെ ആ​ക​ർ​ഷി​ച്ചു. നാ​ട്ടി​ലെ വി​ല്പ​ന​യ്ക്ക് ഒ​പ്പം ക​ട​ക​ളി​ലും ഗി​ഫ്റ്റു​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​ലോ​ച​ന​യി​ലാ​ണ് ഇ​വ​ർ. ഓ​ണ്‍​ലൈ​നാ​യു​ള്ള വി​ല്പ​ന​യി​ലും ഇ​വ​ർ ശ്ര​ദ്ധി​ക്കു​ന്നു.

കു​പ്പി, ചി​ര​ട്ട, ഐ​സ്ക്രിം ബോ​ട്ടി​ൽ, ബ​ൾ​ബ് തു​ട​ങ്ങി​യ​വ​യി​ലാ​ണ് ചി​ത്ര വേ​ല​ക​ൾ ചെ​യ്യു​ന്ന​ത്. കു​പ്പി​യു​ടെ ഉ​ൾ​വ​ശ​ത്തും പു​റ​ത്തും ഫോ​ട്ടോ പ​തി​ച്ച് ആ​ശം​സ​ക​ൾ എ​ഴു​തി​ച്ചേ​ർ​ക്കും.

കു​ട്ടി​ക​ളു​ടെ പ​ട​മു​ള്ള ക​ല​ണ്ട​റു​ക​ളും നി​ർ​മി​ച്ചു ന​ൽ​കും. വീ​ണ, ആ​മ, ത​ണ്ണി മ​ത്ത​ൻ, മൃ​ഗ​രു​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ചി​ര​ട്ട​യി​ൽ തീ​ർ​ക്കു​ന്ന​ത്. ഇ​ട​യ്ക്ക പോ​ലു​ള്ള വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഐ​സ്ക്രീം ബോ​ട്ടി​ലി​ൽ ഒ​രു​ക്കു​ന്ന​ത്. ബ​ൾ​ബു​ക​ളി​ൽ ചി​ത്ര​പ്പ​ണി​ക​ൾ ന​ട​ത്തി ത​യാ​റാ​ക്കു​ന്ന രൂ​പ​ങ്ങ​ളും മ​നം ക​വ​രു​ന്ന​താ​ണ്. ഗ​ണ​പ​തി, മ​ഹാ​ബ​ലി, ആ​ന, തേ​നി​ച്ച, ക്രി​സ്തു​മ​സ് അ​പ്പു​പ്പ​ൻ എ​ന്നി​വ​യാ​ണ് ബ​ൾ​ബി​ൽ കൂ​ടു​ത​ലാ​യി ചെ​യ്യു​ന്ന​ത്. ഹ​ർ​മോ​ണി​യം, നെ​റ്റി​പ്പ​ട്ടം ,ഭ​ര​ണി തു​ട​ങ്ങി​യ​വ​യും ആ​ർ​ട്ട് ഗാ​ല​റി ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ഇ​വ​യ്ക്കൊ​പ്പം മീ​നു​ക​ളേ​യും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്. ആ​ർ​ട്ട് ഗ്യാ​ല​റി​യു​ടെ അ​ടി​ഭാ​ഗ​ത്താ​ണ് മീ​ൻ കൂ​ടു​ക​ൾ. ത​റ​യി​ൽ നി​ന്നും ഉ​യ​ർ​ത്തി തൂ​ണു​ക​ളി​ലാ​ണ് ഗാ​ല​റി നി​ൽ​ക്കു​ന്ന​ത്.