തു​റ​വൂ​രി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി
Saturday, November 21, 2020 10:25 PM IST
തു​റ​വൂ​ർ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ അ​സ്വാ​ര​സ്യം മ​റനീ​ക്കി പു​റ​ത്തേ​ക്ക്. 2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽനി​ന്ന് വി​ജ​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ആ​ർ.​ രാ​ജേ​ശ്വ​രി​യാ​ണ് ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.​ ആ​ദ്യ പ​കു​തി​ക്കുശേ​ഷം പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലെ​ത്തി​യ രാ​ജേ​ശ്വ​രി നേ​തൃ​ത്വം കൊ​ടു​ത്ത ഭ​ര​ണ​സ​മി​തിയു​ടെ നേ​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കോ​ണ്‍​ഗ്ര​സി​ലെ പ്ര​ബ​ല​രാ​യ ചി​ല മു​തി​ർ​ന്ന​നേ​താ​ക്ക​ളു​ടെ അ​തൃ​പ്തി​യാ​ണ് സീ​റ്റ് നി​ഷേ​ധ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മേ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​ണായ​ക സ്വാ​ധീ​ന​മു​ള്ള പ്ര​ബ​ല സ​മു​ദാ​യ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണയ സ​മ​യ​ത്ത് സീ​റ്റ് ന​ൽ​കാ​തെ ത​ഴ​ഞ്ഞ​തി​ലും സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മു​ൻ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ രാ​ജേ​ശ്വ​രി മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചുനി​ന്നാ​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി ആ​കു​മെ​ന്നാ​ണ് സൂ​ച​ന.