ന​ഷ്ട​പ്പെ​ട്ട തു​ക ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വ്
Thursday, October 29, 2020 10:40 PM IST
ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട തു​ക ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വ്. തു​ക ഈ​ടാ​ക്കാ​ൻ നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ഭ​ര​ണ​സ​മി​തി​യി​ലു​ള്ള പ്ര​സി​ഡ​ന്‍റ​ട​ക്കം നാ​ലു​പേ​രെ അ​യോ​ഗ്യ​രാ​ക്കി ജോ​യി​ന്‍റ് ര​ജി​സ്റ്റാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു ന​ട​ന്ന കാ​ല​യ​ള​വി​ലെ ഒ​ന്പ​തു ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ആ​റു​ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ബാ​ങ്കി​നു ന​ഷ്ട​മാ​യ തു​ക ഈ​ടാ​ക്കാ​ൻ ഉ​ത്ത​രാ​വാ​യി​രി​ക്കു​ന്ന​ത്. 16,21,20,293 രൂ​പ ബാ​ങ്കി​നു ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. മു​ൻ സെ​ക്ര​ട്ട​റി​യ​ട​ക്കം 15 പേ​രി​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ത​ട്ടി​പ്പു ന​ട​ന്ന കാ​ല​യ​ള​വി​ൽ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ​പ്പോ​ൾ ഭ​ര​ണ​സ​മി​തി​യി​ലു​ള്ള എം.​കെ. ജ​യ​പാ​ൽ (നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ്), വി.​കെ. രാ​ജു, പി.​കെ. ന​സീ​ർ, ആ​ർ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് അ​യോ​ഗ്യ​രാ​ക്കി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ചാ​ർ​ജ് ന​ട​പ​ടി​ക​ളി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നു​കാ​ട്ടി ന​ൽ​കി​യ അ​പ്പീ​ലു​ക​ൾ ത​ള്ളി​യാ​ണ് ഉ​ത്ത​ര​വ്. 2017 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 24 ശ​ത​മാ​നം പ​ലി​ശ​ക​ണ​ക്കാ​ക്കി​യാ​ണ് തി​രി​ച്ച​ട​ക്കേ​ണ്ട തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ​ടാ​ക്കു​ന്ന തു​ക
ആ​ർ. പു​രു​ഷോ​ത്ത​മ ഷേ​ണാ​യി (മു​ൻ പ്ര​സി​ഡ​ന്‍റ്)- 8,79,071, എം.​കെ.​ജ​യ​പാ​ൽ (പ്ര​സി​ഡ​ന്‍റ്)- 4,37,330, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​കെ. ഉ​ദ​യ​ൻ, വി.​കെ. രാ​ജു, പി.​കെ. ന​സീ​ർ, സി.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ർ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക്- 7,17,567, മു​ൻ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഏ​ത്ത​മ്മ കു​ട്ട​പ്പ​ൻ, റ​ജി​മോ​ൻ എ​ന്നി​വ​ർ​ക്ക്- 6,38,996 രൂ​പ എ​ന്നി​ങ്ങ​നെ ഈ​ടാ​ക്കും. ജീ​വ​ന​ക്കാ​രി​ൽ മു​ൻ സെ​ക്ര​ട്ട​റി ടി.​വി. മ​ണി​യ​പ്പ​ൻ 7,99,74,737 രൂ​പ​യും മു​ൻ ജീ​വ​ന​ക്കാ​രി പി.​എം. കു​ഞ്ഞു​ഖ​ദീ​ജ 4,07,46,708 രൂ​പ​യും ഷീ​ബാ​കു​മാ​രി 68,57,220 രൂ​പ​യും മു​ൻ ജീ​വ​ന​ക്കാ​രാ​യ ബി. ​അ​ര​വി​ന്ദ് 1,97,69,592 രൂ​പ​യും, സി.​എ. സ​ജീ​വ​ൻ 73,01,303 രൂ​പ​യും, കെ.​പി. ഗി​രീ​ഷ് കു​മാ​ർ 12,88,515 രൂ​പ​യു​മാ​ണ് തി​രി​ച്ച​ട​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ക ഈ​ടാ​ക്കു​ന്ന​തി​നാ​യി റ​വ​ന്യു ആ​സ്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബാ​ങ്ക് ഭ​ര​ണ സ​മി​തി​ക്കു ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടു​ണ്ട്.