മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ടും മ​ണ്ണി​നോ​ടും ഇ​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Thursday, October 29, 2020 10:37 PM IST
കാ​യം​കു​ളം: പു​തി​യ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ത്ത് മ​നു​ഷ്യ​ൻ മ​ണ്ണി​നോ​ടും പ്ര​കൃ​തി​യോ​ടും ഇ​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ അ​ന്ന മി​ത്ര പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​ത​ന​യി​ൽ നി​ർ​മി​ച്ച ബ​യോ​ഫ്ളോ​ക് ഫി​ഷ് ടാ​ങ്കി​ൽ ര​ണ്ടാ​യി​രം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
വി​ഷ​ര​ഹി​ത​മാ​യ മ​ത്സ്യം ഉ​ല്പാ​ദി​പ്പി​ച്ച് അ​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ൾക്കു ലാ​ഭം കി​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 12000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ബ​യോ​ഫ്ളോ​ക് ടാ​ങ്കി​ൽ ര​ണ്ടാ​യി​രം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. കു​റ​ച്ചു​സ്ഥ​ല​ത്ത് കൂ​ടു​ത​ൽ മേന്മ ​എ​ന്ന​താ​ണ് ഈ ​ബ​യോ​ഫ്ളോ​ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ പ​റ​ഞ്ഞു. നാ​ട​ൻ കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കു​ന്ന ഇ​ൻക്യൂ​ബേ​റ്റ​റി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ർ​മ​വും, ര​ണ്ടു​കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ആ​ട്ടി​ൻ കു​ട്ടി​ക​ളു​ടെ വി​ത​ര​ണ​വും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നി​ർ​വ​ഹി​ച്ചു. മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട്, ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രു​തൂ​ർ, ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ബി​ൻ പു​ന്ത​ല ,സി​സ്റ്റ​ർ സി​ൽ​വി​യ, പ്രോ​ജ​ക്ട്് ഓ​ഫീ​സ​ർ റോ​ഷി​ൻ പൈ​നും​മൂ​ട്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ റോ​ബി ജോ​ണ്‍, റെ​ജി രാ​ജു, ജി​ജോ, ഷൈ​നി, ലീ​ന ചാ​ക്കോ, അ​ജി, ടോം ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.