സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നാ​ലി​ന്
Thursday, October 29, 2020 10:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കി​ഫ്ബി ഫ​ണ്ടും, പ്ലാ​ൻ​ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും നാ​ലി​നു വൈ​കു​ന്നേ​രം 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​നമ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ചേ​ർ​ത്ത​ല ​മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു​കോ​ടി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി-​ബ്ലോ​ക്ക് കെ​ട്ടി​ടം, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഗ​വ. എ​ൽ​പി​എ​സ് ക​ണ്ണ​നാം​കു​ഴി​യി​ലെ പു​തി​യ കെ​ട്ടി​ടം, കു​ട്ട​നാ​ട് ​മ​ണ്ഡ​ല​ത്തി​ലെ ക​രു​മാ​ടി കെ.​കെ. കു​മാ​ര​പി​ള​ള സ്മാ​ര​ക ഗ​വ. ഹൈ​സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ഗ​വ. യൂ​പി​എ​സ് പൂ​ന്തോ​പ്പി​ൽ ഭാ​ഗം, ഗ​വ. യൂ​പി​എ​സ് ത​ന്പ​ക​ചു​വ​ട്, ചെ​ങ്ങ​ന്നൂ​ർമ​ണ്ഡ​ല​ത്തി​ലെ ഹ​രി​ജ​നോ​ദ്ധാ​ര​ണി ഗ​വ. എ​ൽ​പി​എ​സ് ചെ​ന്നി​ത്ത​ല എ​ന്നി​വ​യാ​ണ് പു​തു​താ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ന്ന സ്കൂ​ളു​ക​ൾ