യു​വാ​വി​ന്‍റെ മ​ര​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, October 27, 2020 10:09 PM IST
അ​ന്പ​ല​പ്പു​ഴ: സു​ഹൃ​ത്ത് വീ​ട്ടി​ൽനി​ന്നു കൂ​ട്ടി​ക്കൊ​ണ്ടുപോ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ പ​ള്ളി​വീ​ട്ടി​ൽ സു​രാ​ജ് (34)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ തൈ​വെ​ളി​യി​ൽ പ​രേ​ത​നാ​യ പ്ര​സ​ന്ന​ന്‍റെ മ​ക​ൻ പ്ര​ഭാ​ഷ് (48)ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ സ​ജി പ്ര​ഭാ​ഷി​നെ വീ​ട്ടി​ൽനി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ അ​പ​രി​ചി​ത​നാ​യ ഒ​രാ​ളെ ഇ​രു​വ​രും ചോ​ദ്യം ചെ​യ്തു. ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച അ​പ​രി​ചി​ത​ൻ ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഇ​യാ​ൾ മോ​ഷ്ടാ​വാ​ണെന്ന സം​ശ​യത്തെത്തുട​ർ​ന്ന് സ​ജി​യും പ്ര​ഭാ​ഷും അ​യാ​ളെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സ​മ​യം വീ​ടി​നു മു​ന്നി​ൽ നി​ന്ന സു​രാ​ജി​നോ​ട് ഓ​ടി​മ​റ​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ​ക്കു​റി​ച്ച് അ​ന്വ​ഷി​ച്ചു. മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന സ​ജി​യും സൂ​ര​ജും ത​മ്മി​ൽ ഇ​തി​നി​ടെ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷമു​ണ്ടാ​യി. പി​ടി​വ​ലി​ക്കി​ടെ ത​റ​യി​ൽ വീ​ണ പ്ര​ഭാ​ഷി​ന് ക്രൂ​ര​മാ​യ മ​ർ​ദ​ന​വും നെ​ഞ്ചി​ന് ച​വി​ട്ടു​മേ​റ്റു. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​പി​ടി​ക്കു​ശേ​ഷം സ​മീ​പ​ത്തെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ്ര​ഭാ​ഷി​നെ ര​ണ്ടു കു​ട്ടി​ക​ളാ​ണ് രാ​ത്രി 11 ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 630ന് ​പ്ര​ഭാ​ഷ് മ​രി​ച്ചു. സു​രാ​ജി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.