ഗൃ​ഹ​നാ​ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പരാതി
Monday, October 26, 2020 10:46 PM IST
അ​ന്പ​ല​പ്പു​ഴ: ജോ​ലി​ക്കു പോ​യ ഗൃ​ഹ​നാ​ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി.​ ത​ക​ഴി കു​ന്നു​മ്മ തെ​ക്കേ ആ​ശാ​രിപ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​നെ (ബാ​ബു 62 ) യാ​ണ് ഈ ​മാ​സം നാ​ലു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 150 സെ.​മീ ഉ​യ​രം. വെ​ളു​ത്ത നി​റം. മെ​ലി​ഞ്ഞ ശ​രീ​രം. മു​റു​ക്കു​ന്ന സ്വ​ഭാ​വ​മു​ണ്ട്.​ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ 0477 2272022 എ​ന്ന ന​ന്പ​രി​ൽ അ​റി​യി​ക്കു​ക.

കൂടുതൽ
ബസ് സർവീസ് നടത്തണമെന്ന്

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ ന​വം​ബർ ഒ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക​യും ആ​ല​പ്പു​ഴ, മാ​രാ​രി​ക്കു​ളം, ചേ​ർ​ത്ത​ല സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പുള്ള​തു​മാ​യ​തി​നാ​ൽ സ്റ്റേ​ഷ​ൻ വ​ഴി കൂ​ടു​ത​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നും ദ​ക്ഷി​ണ മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.