പ​രു​മ​ല പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Monday, October 26, 2020 10:44 PM IST
മാ​ന്നാ​ർ:​ പ​രു​ശൂ​ദ്ധ പ​രു​മ​ല കൊ​ച്ചു​തി​രു​മേ​നി​യു​ടെ 118-ാം ഓ​ർമപ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി.​ ക​ബ​റി​ങ്ക​ലി​ലും പ​ള്ളി​യി​ലും മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡാ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ​ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ൾ​ക്കുശേ​ഷ​മാ​ണ് പ​ള്ളി​യി​ൽനി​ന്ന് കൊ​ടി​ക​ളു​മേ​ന്തി വി​ശ്വാ​സി​ക​ൾ കൊ​ടി​മ​രച്ചുവ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.​ ന​ദി​ക്ക​ര​യി​ലു​ള്ള പ്ര​ധാ​ന കൊ​ടിമ​ര​ത്തി​ൽ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി.​ തു​ട​ർ​ന്ന് പ​ള്ളി​മു​റ്റ​ത്തു​ള്ള കൊ​ടി​മ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യും കൊ​ടി​യേ​റ്റി. ​
മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ അ​ല​ക്സി​യോ​സ് മാ​ർ യൊ​സേ​ബി​യോ​സ്, ഡോ.​ മാ​ത്യൂ​സ് മാ​ർ തി​മി​ത്തി​യോ​സ്, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ.​എം.​സി. കു​ര്യാ​ക്കോ​സ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ.​ ബി​ജു ഉ​മ്മ​ൻ, അ​സി.​ മാ​നേ​ജ​ർ​മാ​രാ​യ ഡോ. ​എം.​എ​സ്. യൂ​ഹാ​നോ​ൻ റ​ന്പാ​ൻ, ഫാ.​ മ​ത്താ​യി​ക്കു​ട്ടി, പ​രു​മ​ല കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ജി. ​ഉ​മ്മ​ൻ, എ.​എം.​കു​രു​വി​ള അ​രി​കു​പു​റം, പി.​എ.​ ജേ​ക്ക​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.​ തു​ട​ർ​ന്ന് ന​ട​ന്ന തീ​ർ​ഥാട​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉദ്ഘാ​ട​നം കാ​താ​ലി​ക്കാ ബാ​വ നി​ർ​വഹി​ച്ചു.