മ​ത്സ്യ​സ​ങ്കേ​തം പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട​ത്തി​നു തു​ട​ക്ക​ം
Friday, October 23, 2020 10:09 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം മ​ത്സ്യ​ഗ്രാ​മം മ​ത്സ്യ​സ​ങ്കേ​തം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന മ​ത്സ്യവ​കു​പ്പു​മാ​യി ചേ​ർ​ന്ന് വേ​ന്പ​നാ​ട് കാ​യ​ലി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മ​ത്സ്യ​സ​ങ്കേ​തം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ക​ണ്ണ​ങ്ക​ര​ ജെ​ട്ടി​ക്കു സ​മീ​പ​മാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന​കം അ​ഞ്ച് ഏ​ക്ക​റി​ൽ ക​ക്കകൃ​ഷി​യും പ​ത്തേക്ക​റി​ൽ മ​ത്സ്യ​കൃ​ഷി​ക്കും പ​ദ്ധ​തി പ്ര​കാ​രം തു​ട​ക്കം കു​റി​ച്ചി​രു​ന്നു. മ​ത്സ്യ​പ്ര​ജ​ന​നം വ​ർ​ധിപ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് മ​ത്സ്യവ​കു​പ്പും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ജ​ന​കീ​യ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി. മ​ത്സ്യസ​ങ്കേ​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മ ​മ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ്യ​വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ഐ. രാ​ജീ​വ്, ബി​നി​ത മ​നോ​ജ്, സ​ന​ൽ​നാ​ഥ്, സാ​നു​ സു​ധീ​ന്ദ്ര​ൻ, കെ.​ആ​ർ. യ​മു​ന, സു​നി​മോ​ൾ, എ​ൻ.​വി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.