മെ​ഡി​. കോ​ള​ജി​നെ​തി​രേ സാ​മൂ​ഹ്യമാ​ധ്യ​മം വ​ഴി അ​സ​ത്യ പ്ര​ചാ​ര​ണം: പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി
Friday, October 23, 2020 10:08 PM IST
അ​മ്പ​ല​പ്പു​ഴ: അ​സ​ത്യപ്ര​സ്താ​വ​ന​ക​ള്‍ നി​റ​ഞ്ഞ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നുപ​രാ​തി ന​ല്‍​കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സാ വാ​ര്‍​ഡി​ല്‍നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ അ​സ​ത്യ പ്ര​സ്താ​വ​ന​ക​ള്‍ അ​ട​ങ്ങി​യ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.
വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ അ​ത്യ​ന്തം അ​സ​ത്യ​വും അ​പ​മാ​ന​ക​ര​വു​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന ആ​ള്‍ പ​ല​ത​വ​ണ​യാ​യി ക​ഴി​ഞ്ഞ ഒ​മ്പ​തു​ദി​വ​സ​ങ്ങ​ളാ​യി ഒ​രു ഡോ​ക്ട​ര്‍​മാ​രും ഇ​വി​ടെ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല എ​ന്നു​പ​റ​യു​ന്ന​ത് തി​ക​ച്ചും അ​സ​ത്യ​മാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ മു​ത​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​മാ​ര്‍ വ​രെ​യു​ള്ള​വ​ര്‍ ദി​വ​സേ​ന കോ​വി​ഡ് ചി​കി​ത്സാ വാ​ര്‍​ഡു​ക​ളി​ല്‍ റൗ​ണ്ട്സി​നു ചെ​ല്ലാ​റു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ അ​വ​ശ്യഘ​ട്ട​ങ്ങ​ളി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്ത് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള​ും ന​ല്‍​കാ​റു​ണ്ട്. വ​സ്തു​ത ഇ​താ​യി​രി​ക്കെ അ​സ​ത്യ പ്ര​സ്താ​വ​ന​ക​ളാ​ണ് വീ​ഡി​യോ​യി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം അ​സ​ത്യ പ്ര​സ്താ​വ​ന​ക​ള്‍ ജ​ന​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ ഭീ​തി​യും മെ​ഡി​ക്ക​ല്‍ കോളജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സ​യെ​ക്കു​റി​ച്ച് അ​വി​ശ്വാ​സം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
കോ​വി​ഡ് വാ​ര്‍​ഡി​ലെ ഭ​ക്ഷ​ണം ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ദി​വ​സേ​ന മൂ​ന്നു​നേ​രം അ​ഞ്ഞൂ​റോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യ പ​രാ​തി​ക​ള്‍ അ​പ്പോ​ള്‍ത​ന്നെ പ​രി​ഹരിക്കു​ന്നു​മു​ണ്ട്. ഇ​തു​സ്ഥാ​പ​ന​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ മ​നഃ​പൂ​ര്‍​വം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
കു​ടി​വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും അ​സ​ത്യ​മാ​ണ്. കോ​വി​ഡ് വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ആ​ല​പ്പു​ഴ മി​ല്‍​മ​യി​ല്‍ നി​ന്നും ദി​വ​സേ​ന ഏ​ക​ദേ​ശം 300കു​പ്പി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ലെ ആ​ര്‍​ഒ പ്ലാ​ന്‍റില്‍നി​ന്നും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷം കോ​വി​ഡ് പി​ടി​പെ​ട്ടു എ​ന്ന് ഒ​രു വ്യ​ക്തി പ്ര​സ്താ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡി​നെ​തി​രെ ആ​ത്മാ​ര്‍​ഥമാ​യി പൊ​രു​തു​ന്ന​തി​നി​ട​യി​ല്‍ ഇ​ത്ത​രം പ്ര​ച​ാര​ണ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും അ​സ​ത്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.