മൊബൈൽ ഫോണുകൾ മോഷണം പോയി
Thursday, October 22, 2020 11:35 PM IST
അ​ന്പ​ല​പ്പു​ഴ: ജോ​ലി​ക്കി​ടെ കെഎ​സ്ഇബി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു. അ​ന്പ​ല​പ്പു​ഴ കെ​എ​സ്ഇ​ബി​യി​ലെ വ​ർ​ക്ക​ർ കു​തി​ര​പ്പ​ന്തി സ്വ​ദേ​ശി സു​നി​ലി​ന്‍റെ ഫോ​ണു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ന്പ​ല​പ്പു​ഴ കോ​മ​ന ദേ​വ​സ്വംപ​റ​ന്പി​ൽ വൈ​ദ്യു​തി​ത്ത​ക​രാർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം ത​ന്‍റെ ര​ണ്ടു ഫോ​ണു​ക​ളും മ​തി​ലി​ൽവച്ചു. അ​ൽ​പ്പ സ​മ​യം ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ ഫോ​ണു​ക​ൾ കാ​ണാ​നി​ല്ലാ​യി​രു​ന്നു.​ ഇ​ദ്ദേ​ഹം പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.