അ​ഡ്വ. പൂ​ക്കു​ഞ്ഞി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നപ്രവാഹം
Thursday, October 22, 2020 11:35 PM IST
ആ​ല​പ്പു​ഴ:​ കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. എ. ​പൂ​ക്കു​ഞ്ഞി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ത സ​ഘ​ട​ന​ാരം​ഗ​ത്തെ പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു. മു​സ്‌ലിംക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ഉ​ന്ന​തി​ക്കുവേ​ണ്ടി അ​വി​ശ്ര​മം പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു പൂ​ക്കു​ഞ്ഞെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷനേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​രാ​യ ജി. സു​ധാ​ക​ര​ൻ, ഡോ. ​ടി​.എം. തോ​മ​സ് ഐ​സ​ക്, കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി, എ.എം. ആ​രി​ഫ് എം​പി, യുഡിഎ​ഫ് ക​ണ്‍​വീ​ന​ർ എം.എം. ഹ​സ​ൻ, തുടങ്ങി നിരവധിപേർ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. ഖ​ബ​റ​ട​ക്ക​ത്തി​ന് ശേ​ഷം ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്ത് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് ക​മാ​ൽ എം ​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​പ്പു​ഴ: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് പി. ​ഹാ​രി​സ്, ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം ന​സീ​ർ പു​ന്ന​യ്ക്ക​ൽ, യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​സ്. അ​ജ്മ​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​ശോ​ചി​ച്ചു.​ സാ​മൂ​ഹി​ക സാം​സ് കാ​രി​ക വേ​ദി​ക​ളി​ൽ ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി​ക്കൊപ്പംനി​ന്ന ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹമെന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. എ. ​പൂ​ക്കു​ഞ്ഞി​ന്‍റെ നി​ര്യാ​ണ​ത്തിൽ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജി​ലി ജോ​സ​ഫും ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​നും അ​നു​ശോ​ചി​ച്ചു.