പു​ന്ന​പ്ര​യി​ൽ വാ​ർ​ഡു​ക​ൾ കെ​ട്ടി​യ​ട​ച്ച​ത് കോ​വി​ഡ് വ്യാ​പ​നം തടയുന്ന​തി​ന്‍റെ ഭാ​ഗ​മാ​യെ​ന്ന് അ​ധി​കൃ​ത​ർ
Thursday, October 22, 2020 11:33 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും കെ​ട്ടി​യ​ട​ച്ച​ത് കോ​വി​ഡ് വ്യാ​പ​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 400 ക​ട​ന്ന​തോ​ടെ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റിയും തീ​രു​മാ​നി​ച്ച​ത്. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചി​ട​ൽ തു​ട​രു​ക. എ​ട്ടാം ദി​വ​സം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി അ​ന​ന്ത​ര​ന​ട​പ​ടി കൈ​ക്കൊ​ള്ളും.

ആ​കെ 35 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കെ​ട്ടി​യ​ട​യ്ക്കു​ന്ന​ത്. വി​വി​ധ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക് ദേ​ശീ​യ പാ​ത​യി​ൽ എ​ത്താ​നു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളാ​യ പു​ന്ന​പ്ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു​കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് കെ​ട്ടി​യ​ട​യ്ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ഇ​രു ഭാ​ഗ​ത്തു​മാ​യി പോ​ലീസ് കാ​വ​ലു​മു​ണ്ട്. ഇ​വി​ടെ മ​തി​യാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​യ​ട​ക്കു​ന്ന​തി​നു പ​ക​രം ദേ​ശീ​യപാ​ത​യ്ക്ക് കി​ഴ​ക്കു​ഭാ​ഗ​വും പ​ടി​ഞ്ഞാ​റുഭാ​ഗ​വും ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളാ​ണ് കെ​ട്ടി​യ​ട​ച്ച​ത്. ന​ട​പ​ടി​ക​ളി​ൽ എ ല്ലാവരും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.