ഫു​ഡ് പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, October 22, 2020 11:00 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം മെ​ഗാ ഫു​ഡ്പാ​ർ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​തോ​ടൊ​പ്പം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​വും ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം.​ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മു​ട​ങ്ങ​രു​തെ ന്ന് സി​പി​എം ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ പ​റ​ഞ്ഞു. പാ​ർ​ക്കി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വി​ടു​ന്ന വെ​ള്ളം അ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ൽ സം​സ്ക​രി​ച്ച വെ​ള്ള​മാ​ണ്.

ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം പ​ര​മാ​വ​ധി ഫു​ഡ് പാ​ർ​ക്കി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണം. ബാ​ക്കി വ​രു​ന്ന വെ​ള്ള​മേ പു​റ​ത്തേ​ക്ക് ത​ള്ളാ​വു. ഇ​തി​നാ​യി നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. ഈ ​പ്ര​വ​ർ​ത്ത​നം കെഎ​സ്ഐ​ഡി​സി നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു​കൊ​ണ്ട് ആ​ശ​ങ്ക അ​ക​റ്റാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ട​ൻ​ത​ന്നെ ഇ​ട​പെ​ട​ണ​മെ​ന്നും മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് സി​പി​എം നേ​തൃ​ത്വം വ​ഹി​ക്കു​മെ​ന്നും കെ. ​രാ​ജ​പ്പ​ൻ​നാ​യ​ർ അ​റി​യി​ച്ചു.