അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന്
Thursday, October 22, 2020 11:00 PM IST
കൈ​ന​ക​രി: ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വെ​ള്ളം ക​യ​റി പൂ​ർ​ണ​മാ​യി മു​ങ്ങി​യ വാ​വ​ക്കാ​ട് വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ.

കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ഓ​ഗ​സ്റ്റി​ൽ കി​ഴ​ക്ക​ൻ വെ​ള്ളം ക​യ​റു​ക​യും നെ​ൽ​കൃ​ഷി​യും ക​ര​കൃ​ഷി​യും ന​ശി​ക്കു​ക​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്ത​താ​യി ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചി​ല വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലു​ണ്ടാ​യ അ​ലം​ഭാ​വ​വും പ​ന്പിം​ഗ് പി​ഴ​വു​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ർ​ഷ​ക​രും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മാ​യെ​ത്തി​യി​രു​ന്നു.

ബ​ണ്ടു​നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം. വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കൃ​ഷി ന​ശി​ച്ചാ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​രി​ന് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ത്തു​ന്ന​താ​ണെ​ന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പൊ​തു​യോ​ഗം കൃ​ത്യ​മാ​യി വി​ളി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യർന്നിട്ടുണ്ട്.