അ​വ​ശ്യ​സാ​ധ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം 26 വ​രെ ദീ​ർ​ഘി​പ്പി​ച്ചു
Wednesday, October 21, 2020 9:38 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ത​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സെ​പ്റ്റം​ബ​ർ മാ​സ​ത്തെ സൗ​ജ​ന്യ അ​വ​ശ്യ​സാ​ധ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം 26 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. കി​റ്റ് കൈ​പ്പ​റ്റാ​ത്ത എ​ല്ലാ വി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്കും ഈ ​കാ​ല​യ​ള​വി​ൽ കി​റ്റ് ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ മാ​സ​ത്തെ എ​എ​വൈ വി​ഭാ​ഗ​ത്തി​നു​ള​ള കി​റ്റ് വി​ത​ര​ണം 23 മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ശ​യ​വും പ​രാ​തി​ക​ളും ഉ​ണ്ടെ​ങ്കി​ൽ താ​ഴെ​പ്പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ചേ​ർ​ത്ത​ല-0478-2823058, അ​ന്പ​ല​പ്പു​ഴ-0477-2252547, കു​ട്ട​നാ​ട്-0477-2702352, കാ​ർ​ത്തി​ക​പ്പ​ള​ളി-0479-2412751, മാ​വേ​ലി​ക്ക​ര-0479-2303231, ചെ​ങ്ങ​ന്നൂ​ർ-0479-2452276, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്-0477-2251674.

അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി
ന​ൽ​ക​ണം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലു​ള്ള എ​ല്ലാ ഫാ​ക്ട​റി ഉ​ട​മ​ക​ളും 2021 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫാ​ക്ട​റി ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.fabkerala. gov.in മു​ഖാ​ന്തി​രം ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 31ന് ​മു​ന്പാ​യി ന​ൽ​ക​ണ​മെ​ന്ന് ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 31നുശേ​ഷം ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ പി​ഴ​യോ​ടു കൂ​ടി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. ഫോ​ണ്‍: 04772238463.