പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Wednesday, October 21, 2020 9:38 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഈ ​മാ​സം 30 വ​രെ അ​ട​ച്ചി​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തെ ഏ​ഴു​ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക് പു​ന്ന​പ്ര മാ​ർ​ക്ക​റ്റി​ന് കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ 10 വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് മാ​ർ​ക്ക​റ്റി​നു പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള റോ​ഡും തു​റ​ന്നി​ടും. മ​റ്റ് റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചി​ടും.
പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​യി​രി​ക്കും ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ക. അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളു. എ​ന്നാ​ൽ ക​ർ​ഷ​ക, മ​ത്സ്യ, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊഴി​ലെടു​ക്കു​ന്ന​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​വ​രി​ൽ അ​ധി​ക​വും.
അ​ടച്ചി​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് തൊ​ഴി​ലി​നു പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബം പ​ട്ടി​ണി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല​ർ​ക്കും ഉ​ള്ള​ത്. തീ​ര​ദേ​ശ മേ​ഖ​ല മാ​സ​ങ്ങ​ളാ​യി വ​റു​തി​യി​ലാ​ണ് ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പേ​രി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. തു​ട​ർ​ന്ന് കാ​ക്കാ​ഴം തീ​ര​ത്താ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്.
പു​ന്ന​പ്ര പ​ഞ്ചാ​യ​ത്തി​ലു​ള്ള മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ മ​റ്റ് തീ​ര​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും.
തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചാ​ൽ തീ​രം കൊ​ടും​പ​ട്ടി​ണി​യി​ലാ​കും. ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​തെ​യാ​ണ് പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യി അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. കൂ​ടാ​തെ വാ​ർ​ഡു​ക​ൾ എ​ല്ലാം തു​റ​ന്നി​ടു​ക​യും ഒ​പ്പം പൊ​തു​ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ങ്ങാ​തെ അ​ട​ച്ചി​ടു​ക​യും ചെ​യ്യു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​ർ വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.