പോ​ലീ​സ് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു
Wednesday, October 21, 2020 9:38 PM IST
ആ​ല​പ്പു​ഴ: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് സ്മൃ​തി​ദി​നാ​ച​ര​ണം ന​ട​ത്തി. സാ​യു​ധ​സേ​നാ ഗ്രൗ​ണ്ടി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. ​സാ​ബു പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്പി എ​ൻ. രാ​ജ​ൻ, ഡി​വൈ​എ​സ്പി​മാ​രാ​യ എ​സ്. വി​ദ്യാ​ധ​ര​ൻ, എം.​ജി. സാ​ബു, എം.​കെ. ബി​നു​കു​മാ​ർ, ടി. ​അ​നി​ൽ​കു​മാ​ർ, എ​ൻ.​ആ​ർ. ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡാ​ന്‍റ് പി.​പി. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. 24ന് ​സ്മൃ​തി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ന്യാ​സ​മ​ത്സ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു സ്കൂ​ളു​ക​ളി​ൽ ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് 31ന് ​സ​മ്മാ​ന​വും ന​ല്കും. 27ന് ​സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.

ബാ​ങ്ക് ക​വ​ർ​ച്ച:
തെ​ളി​വെ​ടു​പ്പ്
തി​രു​വ​ന​ന്ത​പു​ര​ത്ത്

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ വ​ട​ക്ക് 2145-ാം ന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാം ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പ് തി​രു​വ​ന​ന്ത​പു​രം ചാ​ല, തു​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു സ്വ​ർ​ണാ​ഭ​ര​ണ​ശാ​ല​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി. ര​ണ്ടാം പ്ര​തി മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം കൈ​പ്പ​ള്ളി​ൽ ഷൈ​ബു(​അ​പ്പു​ണ്ണി-39), മൂ​ന്നാം പ്ര​തി കാ​ട്ടാ​ക്ക​ട വാ​ഴ​ച്ചാ​ൽ വാ​വോ​ട് ത​ന്പി​ക്കോ​ണം മേ​ലേ​പ്ലാ​വി​ള ഷി​ബു (45) എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു പോ​യ​ത്. ഇ​വി​ടെ ര​ണ്ടു ക​ട​ക​ളി​ൽ നി​ന്നു​മാ​യി 1100 ഗ്രാം ​സ്വ​ർ​ണം വീ​ണ്ടെ​ടു​ത്തു.