25 ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, October 20, 2020 10:18 PM IST
ആ​ല​പ്പു​ഴ: മു​പ്പ​തി​നാ​യി​രം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ടി​നു പി​ൻ​വ​ശം ഇ​ര​വു​കാ​ട് ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​മ്നി​യി​ൽ നി​ന്നു​മാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വാ​നി​ന്‍റെ സീ​റ്റി​ന​ടി​യി​ൽനി​ന്നും നൂ​റു​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഒ​രു പാ​ക്ക​റ്റി​ന് 80 മു​ത​ൽ 100 രൂ​പ വ​രെ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽനി​ന്നും ഈ​ടാ​ക്കി​യി​രു​ന്ന​ത്. വി​പ​ണി​യി​ൽ 25ല​ക്ഷം രൂ​പ​യോ​ളം മൂ​ല്യം വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​നി​ന്‍റെ ആ​ർ​സി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ര​ന്വേ​ഷ​ണം എ​ക്സൈ​സ് വി​പു​ല​പ്പെ​ടു​ത്തും.

പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​നു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റോ​യ് ജേ​ക്ക​ബ്, ഗ്രേ​ഡ് പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഫാ​റൂ​ക്ക് അ​ഹ​മ്മ​ദ്, വി.​കെ. മ​നോ​ജ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​വി​ജ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. ഷെ​ഫീ​ഖ്, ഗോ​പീ​കൃ​ഷ്ണ​ൻ, എ​സ്. ദി​ലീ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​ ജ​യ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.