പ​നി​യു​ണ്ടോ? കോ​വി​ഡ് അ​ല്ല എ​ന്നു​റ​പ്പു​വ​രു​ത്ത​ണം
Tuesday, October 20, 2020 10:15 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 സ​ന്പ​ർ​ക്ക​വ്യാ​പ​നം വ​ർ​ധി​ക്കു​ന്നസ​മ​യ​ത്ത് മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ തു​ട​ര​ണം. ആ​ർ​ക്കും ആ​രി​ൽ​നി​ന്നും രോ​ഗം പി​ടി​പെ​ടാം. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളെ അ​പേ​ക്ഷി​ച്ച് ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​രി​ൽ​നി​ന്നും രോ​ഗം പി​ടി​പെ​ടാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ജ​ല​ദോ​ഷം, പ​നി, ദേ​ഹ​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സം, മ​ണ​മ​റി​യാ​തി​രി​ക്കു​ക, രു​ചി​യി​ല്ലാ​യ്മ, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ​യി​ൽ ഏ​തു ല​ക്ഷ​ണം അ​നു​ഭ​വ​പ്പെ​ട്ടാ​ലും പെ​ട്ടെ​ന്ന് റൂം ​ക്വാ​റ​ന്‍റൈൻ സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക.
ല​ക്ഷ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള സൂ​ച​ന​യാ​ണ്. രോ​ഗ​ബാ​ധ തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​ത് രോ​ഗി​യി​ൽനി​ന്നും മ​റ്റു​ള്ളവ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​നി​ട​യാ​ക്കും. ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത് രോ​ഗി​യു​ടെ സ്ഥി​തി വ​ഷ​ളാ​ക്കാ​നു​മി​ട​യാ​ക്കും. അ​തു​കൊ​ണ്ട് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞാ​ൽ റൂം ​ക്വാ​റ​ന്‍റൈൻ സ്വീ​ക​രി​ക്കു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർദേ​ശാ​നു​സ​ര​ണം ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. സ്വ​യം ചി​കി​ത്സ അ​പ​ക​ടം ക്ഷ​ണി​ച്ചുവ​രു​ത്തും. പ​ഴ​യ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​വാ​ങ്ങു​ക​യും ല​ക്ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽനി​ന്നും മ​രു​ന്നുവാ​ങ്ങു​ന്ന​തും കോ​വി​ഡ് രോ​ഗം വ്യാ​പി​ക്കു​ന്ന സ​മ​യ​ത്ത് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കാ​മെ​ന്ന് ജി​ല്ലാ​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.