ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ന​ട​പ്പാ​ത ത​ക​ർ​ന്നു
Tuesday, October 20, 2020 10:15 PM IST
തു​റ​വൂ​ർ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച ന​ട​പ്പാ​ത ത​ക​ർ​ന്നു. പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ന്‍റെ പ​ള്ളി​ക്ക​ച്ചി​റ ഭാ​ഗ​ത്ത് നി​ർ​മി​ച്ച ന​ട​പ്പാ​ത​യാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ലേ​ക്ക​ളം പാ​ലം നി​ർ​മാ​ണ​ത്തോട​നു​ബ​ന്ധി​ച്ചു​ള്ള പൊ​ളി​ച്ചാ​ലി​ന്‍റെ സൈ​ഡ് ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ റോ​ഡ് സൈ​ഡി​ലേ​ക്ക് താ​ഴ്ന്ന​താ​ണ് ന​ട​പ്പാ​ത ത​ക​രാ​ൻ കാ​ര​ണം. ലോ​റി താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് ലോ​റി​യി​ലു​ണ്ടാ​യ ക​രി​ങ്ക​ല്ല് താ​ഴേ​ക്കി​ട്ട​തോ​ടെ ന​ട​പ്പാ​ത പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​തു​പു​തു​ക്കി നി​ർ​മി​ക്കാ​നു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ടൈ​ൽപാ​കി​യ ന​ട​പ്പാ​ത ത​ക​ർ​ത്ത​വ​രി​ൽനി​ന്നു ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്നും ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ത ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്നു.

ശ്ര​ദ്ധക്ഷ​ണി​ക്ക​ൽ
സ​മ​രം

ആ​ല​പ്പു​ഴ: നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ പാ​ക്കേ​ജും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ശ്ര​ദ്ധക്ഷ​ണി​ക്ക​ൽ സ​മ​രം ന​ട​ത്തും. രാ​വി​ലെ 11ന് ​ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നൂ​റു​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​മ​രം.