ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ ‘ക​രു​താം വ​യോ​ജ​ന​ങ്ങ​ളെ’പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Tuesday, October 20, 2020 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള ക​രു​താം ആ​ല​പ്പു​ഴ​യെ കോ​വി​ഡ് പ്ര​തി​രോ​ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ക​രു​താം വ​യോ​ജ​ന​ങ്ങ​ളെ എ​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.

ബ്ലോ​ക്ക് പ്ര​ദേ​ശ​ത്തെ വ​യോ​ജ​ന​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും മാ​സ്ക്കും സാ​നിറ്റൈസ​റും വി​ത​ര​ണം ചെ​യ്താണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ൻ കെ.​ടി. മാ​ത്യു വി​ത​ര​ണോദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

മ​രി​യ​ഭ​വ​ൻ കാ​ട്ടൂ​ർ, സ്നേ​ഹ​ഭ​വ​ൻ വ​ള​വ​നാ​ട്, കാ​രു​ണ്യദീ​പം പാ​തി​ര​പ്പ​ള്ളി, മം​ഗ​ളാ​പു​രം മ​രി​യ​ൻ എ​ന്നി​ങ്ങ​നെ നാ​ലു അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​സ്ക്കും സാ​നി​റ്റൈസ​റും വി​ത​ര​ണം ചെ​യ്ത​ത്.

ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും പ്ര​തി​രോ​ധ ഒൗ​ഷ​ധക്ക​ഞ്ഞി​ക്കി​റ്റ് വി​ത​ര​ണം, കോ​വി​ഡ് കാ​ല​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സീ​ക സം​ഘ​ർ​ഷം ല​ഘു​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ ക​ലോ​ത്സ​വം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽകു​മാ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഷീ​ന സ​ന​ൽകു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ സ്നേ​ഹ​ജ​ൻ, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യക്ഷ​ൻ ജ​യ​ൻ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി. ​ജ​യ​തി​ല​ക​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ര​ജി​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.