പൊ​ക്കാ​ളി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട്
Monday, October 19, 2020 10:43 PM IST
മ​ങ്കൊ​ന്പ്: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് വ​ർ​ഷം മു​ഴു​വ​ൻ തു​റ​ന്നി​ടു​ന്ന​തു​വ​ഴി ഒ​ന്നാം​കൃ​ഷി​യി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ര​ണ്ടാം​കൃ​ഷി വേ​ണ​മെ​ന്നാ​ഗ്ര​ഹ​മു​ള്ള കൃ​ഷി​ക്കാ​രു​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പൊ​ക്കാ​ളി നെ​ൽ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട്. കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി ഒ​ക്ടോ​ബ​ർ ആ​ദ്യ​ആ​ഴ്ച ആ​രം​ഭി​ച്ച് ജ​നു​വ​രി അ​വ​സാ​നം അ​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ആ​ദ്യം അ​വ​സാ​നി​ക്ക​ണം.
പ്ര​കൃ​തി ഒ​രു​ക്കി​യ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും ക​ക്ക​യു​ടെ വ​ർ​ധ​ന​വി​നും ഉ​പ്പു​വെ​ള്ളം ക​യ​റേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. അ​തി​നു ബ​ണ്ട് തു​റ​ന്നി​ട​ണം. ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ത്ര​മേ കു​ട്ട​നാ​ടി​ന് പൈ​തൃ​ക​മാ​യി കി​ട്ടി​യ പ്ര​താ​പ​വും സി​ദ്ധി​യും വീ​ണ്ടെ​ടു​ക്കാ​നാ​കൂ​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​ണ്ട​സ് ഓ​ഫ് കു​ട്ട​നാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​കാ​യി​ത്ത​റ, വി.​ജെ. ചാ​ക്കോ വെ​ങ്ങാ​ന്ത​റ, ജോ​ർ​ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ജോ​സ​ഫ്കു​ട്ടി പു​റ​വ​ടി, ജോ​ണ്‍ സി​റി​യ​ക് ന​ന്തി​കാ​ട്ട്, ജേ​ക്ക​ബ് കി​ഴ​ക്കേ​വ​ലി​യ​വീ​ട്, ജേ​ക്ക​ബ് ചേ​ന്നാ​ട്ട്, ചെ​റി​യാ​ൻ ചാ​ക്കോ എ​ട്ടു​കെ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.