ജി​ല്ല​യി​ൽ 340 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, October 19, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 340 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ​താ​ണ്. 333 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 338 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 18030 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 6701 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
294 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1139 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4835 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ലാ​ണ്. ഇ​ന്ന​ലെ 78 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 338 പേ​രെ ഒ​ഴി​വാ​ക്കി. 1741 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 661 പേ​ർ​ക്ക് നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ 174പേ​ർ വി​ദേ​ശ​ത്തു നി​ന്നും 378 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 1084 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്നു. 981 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 63 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 52 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്തി​നു 300 പേ​ർ​ക്കെ​തി​രേ​യും ഹോം​ക്വാ​റ​ന്‍റൈൻ ലം​ഘ​ന​ത്തി​ന് ഒ​രാ​ൾ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​ത്തി​ന് 11 കേ​സു​ക​ളി​ലാ​യി 67 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോൺ

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 20 (തെ​ക്ക് മേ​ക്ക​റാ​ക്കാ​ട് റോ​ഡ് മി​ൽ​മ ജം​ഗ്ഷ​ൻ, വ​ട​ക്ക് തോ​ട്ടു​ച്ചി​റ പാ​ലം, കി​ഴ​ക്ക് തേ​ന​ത്ത് ഭാ​ഗം, പ​ടി​ഞ്ഞാ​റ് ആ​ർ​വി ജം​ഗ്ഷ​ൻ), വാ​ർ​ഡ് ആ​റ്(​തെ​ക്ക് അങ്കണവാ​ടി ഭാ​ഗം വ​ട​ക്ക് ക​രി​യി​ൽ ഭാ​ഗം കി​ഴ​ക്ക് ക​ണ്ടേ​കാ​ട് പ​ടി​ഞ്ഞാ​റ് കൊ​റ്റി​നാ​ട് റോ​ഡ്), വാ​ർ​ഡ് ഒ​ന്പ​ത്(​തെ​ക്ക് അ​ക​ത്ത​ട്ട് അങ്കണവാ​ടി വ​ട​ക്ക് കൊ​യ്യു​തൈ​യ് ഭാ​ഗം, കി​ഴ​ക്ക് വെ​ളി​യി​ൽ ക്ഷേ​ത്രം പ​ടി​ഞ്ഞാ​റ് ചി​റ്റ​യി​ൽ റോ​ഡ്), മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 (മ​ണ്‍​പാ​ത്ര സൊ​സൈ​റ്റി ക​ലു​ങ്ക് ഭാ​ഗം, ഇ​ള​വ​ങ്ക​രി തോ​മ​സ് വ​ർ​ക്കി​യു​ടെ ക​ട​യു​ടെ ഭാ​ഗം), മാ​രാ​രി​ക്കു​ളം സൗ​ത്ത് വാ​ർ​ഡ് 14 (ഓ​മ​ന​പ്പു​ഴ പോ​ഴി​ക്ക് പ​ടി​ഞ്ഞാ​റ് ഓ​മ​ന​പ്പു​ഴ ഷ​ഡാ​ന​ന്ദ​ൻ റോ​ഡി​ന് വ​ട​ക്ക് വ​ശം), കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 43, നീ​ലം​പേ​രൂ​ർ വാ​ർ​ഡ് 13 (കൈ​ന​ടി ക​ള​രി​ക്ക​ൽ പ്ര​ദേ​ശം മു​ത​ൽ ക​ഴി​ക്കാ​ട് മു​ട്ടി​പ്പാ​ലം വ​രെ, ഉൗ​രാ​യ്മ കാ​വി​ന്‍റെ ഭാ​ഗം മു​ത​ൽ വ​ട​ക്കോ​ട്ട് ആ​പ്പി​ശേ​രി വ​രെ​യു​ള്ള പ്ര​ദേ​ശം) തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.