ക്ഷീ​ര​സ​മൃ​ദ്ധി ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​ഷേ​ധി​ച്ചു
Sunday, October 18, 2020 10:03 PM IST
ചെ​ങ്ങ​ന്നൂ​ർ: ക്ഷീ​ര​സ​മൃ​ദ്ധി ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. അ​റു​നൂ​റ്റി മം​ഗ​ലം ക്ഷീ​രോത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം അ​ധി​കൃ​ത​രു​ടെ നി​യ​മവി​രു​ദ്ധ​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രേയാ​ണ് ക്ഷീ​രസ​മൃ​ദ്ധി ക​ർ​ഷ​ക സം​ഘ​ട​ന അ​റു​നൂ​റ്റി​മം​ഗ​ലം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം ക്ഷീ​രോത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ഷ്ടി​ക്കുവേ​ണ്ടി ക​ർ​ഷ​ക​ർ ക​ഷ്ട​പ്പെ​ടു​ന്പോ​ഴും ക്ഷീ​രസം​ഘ​ങ്ങ​ൾ വ​ൻ പ​ക​ൽ​ക്കൊള്ള​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​ന​ക്ക​ര പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൺ, ട്ര​ഷ​റാ​ർ ഷീ​ജ എ​സ്. കു​റു​പ്പ്, ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ ഷെ​രീഫ് പ​ത്തി​യൂ​ർ, റ​സി​ദ്, ബി​ജു, സു​രേ​ഷ് കു​മാ​ർ, ബി​ജു പ​ള​ളി​പ്പു​റം, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.