പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​മാ​യി വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ
Sunday, October 18, 2020 10:03 PM IST
അ​ന്പ​ല​പ്പു​ഴ: സ്നേ​ഹ​സം​ഗ​മം വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ടു​ക്ക​ള​ത്തോട്ടം പ​ച്ച​ക്ക​റി കൃ​ഷി ശ്ര​ദ്ധേ​യ​മാ​കു​ന്നു. വ​ണ്ടാ​നം മു​ത​ൽ അ​ന്പ​ല​പ്പു​ഴ വ​രെ​യു​ള്ള പ്ര​വാ​സി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യ തൊ​ള്ളാ​യി​രം അം​ഗ​ങ്ങ​ൾ ഉ​ള്ള നാ​ലു വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലു​ള്ള​വ​ർ ചേ​രു​ന്ന​താ​ണ് സ്നേ​ഹ​സം​ഗ​മം ഗ്രൂ​പ്പ്. സ്വ​ന്ത​മാ​യി വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി ജൈ​വ​വ​ളം ന​ൽ​കി വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ഉത്പാ​ദ​ന​വും യു​വ​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​നം ന​ൽ​ക​ലു​മാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.
ഇ​തി​നാ​യി വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​യ്യാ​യി​രം പ​ച്ച​ക്ക​റി തൈ​ക​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.
അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ മ​നു​കൃ​ഷ്ണ​ൻ പ​ദ്ധ​തി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് അ​ബ്ദു​ൾ ​ഖാ​ദ​റി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ​രു തൈ​ക്ക് ര​ണ്ടു​രൂ​പ നി​ര​ക്കി​ലാ​​ണ് ന​ൽ​കു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന പ​ണം പ​ച്ച​ക്ക​റി വി​ത്ത് പാ​കി​തൈ​മു​ള​പ്പി​ച്ച് ന​ൽ​കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​യി ന​ൽ​കിവ​രു​ന്നു.
സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ സാ​ധു​സം​ര​ക്ഷ​ണം, രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്ക് പ​ണം, വി​ദ്യാ​ഭ്യ​ാ സ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​വ​ർ​നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​അ​ബ്ദു​ൾ ജ​ബ്ബാ​റും മും​ബൈ സെ​ൻ​ട്ര​ൽ ആ​ർ.​പി.​എ​ഫ് അ​സി​സ്റ്റ​ൻ​ഡ് സെ​ക്യൂ​രി​റ്റി ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫു​മാ​ണ്.