മ​ഹേ​ഷി​നു​ള്ള വീ​ട് 40 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ർ​മാ​ണ ക​ന്പ​നി
Sunday, October 18, 2020 10:00 PM IST
ആ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നെ തു​ട​ർ​ന്ന് ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി തു​ന്പോ​ളി സ്വ​ദേ​ശി മ​ഹേ​ഷി​ന് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഗാ​ന്ധി​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ചു ന​ല്കു​ന്ന വീ​ട് 40ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​റ​പ്പ്.
ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഒ​പ്പു​വ​ച്ചു. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യ തോ​മ​സ് ജോ​സ​ഫാ​ണ് സൗ​ജ​ന്യ​മാ​യി 2.5 സെ​ന്‍റ് സ്ഥ​ലം ന​ല്കി​യ​ത്.
സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ലി​ജു മ​ഹേ​ഷി​നു ക​ഴി​ഞ്ഞ​ദി​വ​സം കൈ​മാ​റി​യി​രു​ന്നു. പ്രീ​ഫാ​ബ് സാ​ങ്കേ​തി​ക വി​ദ്യ​യു​പ​യോ​ഗി​ച്ചാ​ണ് 535 സ്ക്വ​യ​ർ ഫീ​റ്റു​ള്ള വീ​ട് നി​ർ​മി​ക്കു​ന്ന​ത്.
ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കാ​രു​ണ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ളും മ​ഹേ​ഷി​നു കൈ​മാ​റി.