ക​രു​താം ആ​ല​പ്പു​ഴ​യെ ! തീ​വ്ര​യ​ജ്ഞ​ത്തി​ന് ഇ​ന്നു തു​ട​ക്കം
Wednesday, September 30, 2020 10:56 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​നൊ​പ്പം സു​ര​ക്ഷി​ത ജീ​വി​തം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും സ്വ​യം സു​ര​ക്ഷി​ത​രാ​കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി ജി​ല്ല​യി​ൽ ‘ക​രു​താം ആ​ല​പ്പു​ഴ​യെ’ എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പുക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ഇ​ന്നു​മു​ത​ൽ ഒ​രുമാ​സം നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്കെ​തി​രേയും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേയും നി​യ​മ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി സ്വീ​ക​രി​ക്കും. മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജാ​ഗ്ര​ത​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കും. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ ബ്ലോ​ക്ക് ​ത​ല​ങ്ങ​ളി​ൽ ആ​കെ 12 സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കൈ​ക​ഴു​ക​ൽ, സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പി​ക്ക​ൽ എ​ന്നി​വ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ എ​ത്തി​ക്കു​ന്ന​തി​നും വ​യോ​ജ​ന​ങ്ങ​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​രരോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​തേ​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള​താ​ണ് ക​രു​താം ആ​ല​പ്പു​ഴ​യെ എ​ന്ന തീ​വ്ര പ്ര​ചാ​ര​ണ പ​രി​പാ​ടി.

ഇ​ന്ന് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​സ്ക് വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​കു​മെ​ന്ന് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. രാ​വി​ലെ 9.30ന് ​ക​ള​ക്ട​റേ​റ്റി​ൽ മാ​സ്ക് വി​ത​ര​ണ​ത്തി​ന്‍റെ കാ​ന്പ​യി​ൻ ക​ള​ക്ട​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​ൻ ക​രു​താം ആ​ല​പ്പു​ഴ​യെ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ജാ​ഗ്ര​ത സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് മാ​സ്ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കും. ദു​ര​ന്ത​നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ക്കു​ന്ന സ്ക്വാ​ഡി​ന് ക​ട​ക​ളും മാ​ർ​ക്ക​റ്റു​ക​ളും പ​രി​ശോ​ധി​ച്ച് പി​ഴ​യീ​ടാ​ക്കാ​ന​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർക്കു പു​റ​മേ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ക്വാ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ക​ട​ക​ൾ​ക്കും മാ​ർ​ക്ക​റ്റു​ക​ൾ​ക്കും പു​റ​മേ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ച​ട​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കാ​നും മ​റ്റു കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്താ​നും ഇ​വ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. ഇ​തി​നെ എ​കോ​പി​പ്പി​ക്കാ​ൻ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​ഉ​ണ്ടാ​യി​രി​ക്കും.

വാ​ർ​ഡു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ഗ്ര​താ സ​മി​തി​ക​ളെ ശ​ക്തീ​ക​രി​ക്കും. 20 വീ​ടു​ക​ൾ​ക്ക് ഒ​രു വോ​ള​ണ്ടി​യ​ർ എ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വോ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ച്ച് ചു​മ​ത​ല ന​ൽ​കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വോ​ള​ണ്ടി​യ​ർ​മാ​ര​ട​ങ്ങു​ന്ന സ്റ്റാ​ർ പ​ദ്ധ​തി വ​ഴി ന​ട​പ്പി​ലാ​ക്കും.

ക​രു​താം വ​യോ​ജ​ന​ങ്ങ​ളെ...

വ​യോ​ജ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​രു​താം വ​യോ​ജ​ന​ങ്ങ​ളെ, പ​ദ്ധ​തി ആ​രം​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു​വ​രെ വ​യോ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​സ്ക് വി​ത​ര​ണം വി​പു​ല​പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ എ​ല്ലാ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല​ട​ക്ക​മു​ള്ള വ​യോ​ജ​ന​ങ്ങ​ളി​ലേ​ക്ക് മാ​സ്ക് എ​ത്തി​ക്കും. അ​തോ​ടൊ​പ്പം സീ​നി​യ​ർ സി​റ്റി​സ​ണ്‍ പ്രൊ​ട്ട​ക‌്ഷ​ൻ ഫോ​ഴ്സ് (കോ​വി​ഡ് 19 വോ​ള​ന്‍റി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് പ്രോ​ഗ്രം) ​ആ​രം​ഭി​ക്കും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. ഒ​ന്പ​തി​ന് ഓ​രോ വീ​ട്ടിലും കു​ട്ടി​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​പ്പി​ച്ച് അ​വ​രെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും അ​ങ്ങ​നെ ത​യാ​റാ​ക്കി​യ ഫോ​ട്ടോ​ക​ൾ ക​രു​താം ആ​ല​പ്പു​ഴ​യെ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജി​ലും അ​ത​ത് വ്യ​ക്തി​ക​ളു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ലും ഷെ​യ​ർ ചെ​യ്യാ​നു​മാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഏ​കോ​പ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക രോ​ഗ നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ലെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തും. അ​തോ​ടൊ​പ്പം പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ശ്ര​ദ്ധ​യും ഉ​ണ്ടാ​കും. ഏ​കോ​പ​നം ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​വ​ഹി​ക്കും.

വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ വീ​ടു​ക​ളി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ച്ച് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള​റി​ഞ്ഞ് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സ്നേ​ഹി​ത പ​ദ്ധ​തി​ക്ക് കു​ടും​ബ​ശ്രീ മി​ഷ​ൻ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി 10,11 തീയ​തി​ക​ളി​ലാ​യി നേ​ർ​ക്കാ​ഴ്ച​ക​ൾ എ​ന്ന പേ​രി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ശ​ക്തീ​ക​ര​ണ​ത്തി​നു​തകു​ന്ന​തും കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​തു​മാ​യ അ​വ​രു​ടെ ര​ച​ന​ക​ൾ, സൃ​ഷ്ടി​ക​ൾ, നി​ർ​മി​തി​ക​ൾ, നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​കരീ​തി എ​ന്നി​വ ത​യാ​റാ​ക്കി അ​യ​ച്ചു ന​ൽ​കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തും തു​ട​ർ​ന്നു​ള​ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ്.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ കോ​വി​ഡ് കാ​ല​ത്തെ തി​രി​ച്ച​റി​വും, അ​നു​ഭ​വ​ങ്ങ​ളും, ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കും. ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചോ​ദ​ന സ്വ​ഭാ​വ​മു​ള്ള വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കും. ര​ച​ന​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 20 ആ​ണ്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.

ക​രു​ത​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തി​ലൂ​ടെ...

അ​ണു​ന​ശീ​ക​ര​ണം ക്യാ​ന്പ​യി​ൻ ഗാ​ന്ധി​ജ​യ​ന്തി ദി​നം മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം ന​ട​ക്കും. നാ​ളെ ജി​ല്ല​യി​ലെ എ​ല്ലാ വീ​ടു​ക​ൾ, ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും, ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നോ​ടൊ​പ്പം കോ​വി​ഡി​നെ​തി​രെ​യു​ള്ള സു​ര​ക്ഷ​യ്ക്കാ​യി ബ്ലീ​ച്ചിം​ഗ് ലാ​യ​നി (ഒ​രു ലി​റ്റ​റി​ന് ആ​റു​ടീ​സ്പൂ​ണ്‍ എ​ന്ന അ​ള​വി​ൽ) ഉ​പ​യോ​ഗി​ച്ചു​ള്ള അ​ണു​ന​ശീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ക​രു​ത​ലോ​ടെ വാ​ങ്ങാം...

മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി ജി​ല്ല​യി​ലെ മാ​ളു​ക​ൾ, ക​ട​ക​ൾ, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും അ​തോ​ടൊ​പ്പ​മു​ള്ള മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി യോ​ഗം ചേ​ർ​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തും. എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന രീ​തി​യി​ൽ മാ​തൃ​ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം , ആ​രോ​ഗ്യം, പോ​ലീ​സ് എ​ന്നി​വ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും.

ക​രു​ത​ലോ​ടെ വി​പ​ണ​നം...

ജി​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഈ ​കാ​ന്പ​യി​ൻ​ നാ​ലി​ന് ആ​രം​ഭി​ക്കു​ന്നു. ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഭ​വി​ഷ്യ​ത്തു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തും. വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ല്കും. മാ​ർ​ക്ക​റ്റു​ക​ളി​ലെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും തു​ട​ർ​ന്ന് മാ​തൃ​ക മാ​ർ​ക്ക​റ്റു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.

ക​രു​ത​ലോ​ടെ തൊ​ഴി​ലി​ട​ങ്ങ​ൾ...

അ​ഞ്ചി​ന് തൊ​ഴി​ലി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​രു​ത​ലോ​ടെ തൊ​ഴി​ലി​ട​ങ്ങ​ൾ പ​ദ്ധ​തി ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ​സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ഇ​തി​ന് വ​കു​പ്പ്-​സ്ഥാ​പ​ന​മേ​ധാ​വി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​തൃ​ക സ്ഥാ​പ​ന​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.

ക​രു​ത​ലോ​ടെ ച​ട​ങ്ങു​ക​ൾ...

ആ​റി​ന് ക​രു​ത​ലോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്നു. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും വി​വാ​ഹം, ജന്മദി​നം, മ​ര​ണം തു​ട​ങ്ങി​യ അ​വ​സ​ര​ങ്ങ​ളി​ലും അ​ത്യാ​വ​ശ്യം ആ​ളു​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തും. മ​ത നേ​താ​ക്ക​ളു​ടെ​യും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം ചേ​രും. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. മാ​തൃ​കാ​പ​ര​മാ​യി ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​വ​രെ അ​നു​മോ​ദി​ക്കും.

ക​രു​ത​ലോ​ടെ അ​തി​ഥി​സു​ര​ക്ഷ...

ഏ​ഴി​ന് ക​രു​ത​ലോ​ടെ അ​തി​ഥി​സു​ര​ക്ഷ കാ​ന്പെ​യി​ൻ ആ​രം​ഭി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്കു​ക​യും അ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് സ​ന്പ​ർ​ക്ക വ്യാ​പ​നം ത​ട​യു​ക​യും ആ​ണ് ല​ക്ഷ്യം. തൊ​ഴി​ൽ ഉ​ട​മ​ക​ളുടെയും ക​രാ​റു​കാ​രു​ടെ​യും യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും. വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ സ​ന്ദേ​ശ​ങ്ങ​ൾ അ​വ​രി​ലേ​ക്ക് എ​ത്തി​ക്കും. ഏ​കോ​പ​നം തൊ​ഴി​ൽ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ നി​ർ​വ​ഹി​ക്കും.

ക​രു​താം തീ​ര​നാ​ടി​നെ...

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ക​രു​താം തീ​ര​നാ​ടി​നെ പ​ദ്ധ​തി​യി​ലൂ​ടെ തീ​ര​ദേ​ശ ജ​ന​ത​യെ കോ​വി​ഡി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​തും കൂ​ടു​ത​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തും തീ​ര​ദേ​ശ​ത്താ​ണ്.

ഇ​വ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം രോ​ഗ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കാ​ന്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും വീ​ടു​ക​ളി​ലും ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്യും. ഒ​രു പ്ര​ത്യേ​ക ജി​ല്ലാ​ത​ല സ്ക്വാ​ഡ് ഇ​തി​നാ​യി രൂ​പീ​ക​രി​ക്കും. ഫി​ഷ​റീ​സ്, കോ​സ്റ്റ​ൽ പോ​ലീ​സ്, ആ​രോ​ഗ്യം വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ ഈ ​സ്ക്വാ​ഡ് തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും.