ത​ല​വ​ടി സ്കൂ​ൾ കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, September 27, 2020 10:33 PM IST
എ​ട​ത്വ: പു​തി​യ​താ​യി നി​ർ​മ്മി​ച്ച ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് നി​ർ​വ​ഹി​ക്കും. അ​ന്പ​ല​പ്പു​ഴ ചെ​ന്പ​ക​ശേ​രി രാ​ജാ​വി​ന്‍റെ വേ​ന​ൽ​കാ​ല വി​ശ്ര​മ​കേ​ന്ദ്രം പി​ന്നീ​ട് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ്കൂ​ളി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ൾ ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഒ​രു കോ​ടി എ​ട്ടു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി മൂ​ന്നു ക്ലാ​സ് റൂ​മു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു മ​ഹേ​ശ​ൻ, വി​എ​ച്ച്സി പ്രി​ൻ​സി​പ്പ​ൽ എം. ​അ​ഞ്ജ​ന, എ​ച്ച്എ​സ്എ​സ്എ പ്രി​ൻ​സി​പ്പ​ൽ ദി​ലീ​പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് അ​റി​യി​ച്ചു.