നാ​ട്ടു​കാ​ർ ക​നി​ഞ്ഞാ​ൽ സാം​ബ​ശി​വ​ന് കി​ട​ന്നു​റ​ങ്ങാം
Sunday, September 27, 2020 10:30 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​രം ഇ​ര​തോ​ട് നി​ര​ണം കി​ഴ​ക്ക് വാ​ഴ​പ്പി​ള്ളാ​ടി വ​ട​ക്ക​തി​ൽ വി.​എ​സ് സാം​ബ​ശി​വ​ന് കി​ട​ന്നു​റ​ങ്ങ​ണ​മെ​ങ്കി​ൽ ആ​രെ​ങ്കി​ലു​മൊ​ക്കെ ക​നി​യ​ണം. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ നാ​ലു​വ​ർ​ഷ​വും നാ​ലു​മാ​സ​വു​മാ​യി ഈ ​ദു​രി​തം പേ​റാ​ൻ തു​ട​ങ്ങി​യി​ട്ട്. അ​യ​ൽ​വാ​സി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം തേ​ങ്ങ​യി​ട്ടു കൊ​ടു​ക്കാ​ൻ തെ​ങ്ങി​ൽ ക​യ​റി​യ​ത് മാ​ത്രം ഓ​ർ​മ്മ​യു​ണ്ട് സാം​ബ​ശി​വ​ന്. ഓ​ർ​മ വ​ന്ന​പ്പോ​ൾ ആ​ശു​പ​ത്രി കി​ട​ക്ക​യി​ലാ​ണ്. തേ​ങ്ങ ഇ​ടു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി​വീ​ണ് ന​ട്ടെ​ല്ലി​ന്‍റെ കെ​ട്ടു ത​ക​ർ​ന്നു പോ​യി. ഇ​രു​കൈ​ക​ളും ഒ​ടി​ഞ്ഞു തൂ​ങ്ങി. ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി സ്റ്റീ​ൽ റാ​ഡു​ക​ൾ ന​ട്ടും ബോ​ൾ​ട്ടും ഇ​ട്ട് മു​റു​ക്കി എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ തു​ട​ങ്ങി. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ട്ടും ബോ​ൾ​ട്ടും ലൂ​സാ​യി. ഇ​നി ഒ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യാ​ലേ സാം​ബ​ശി​വ​ന് കി​ട​ന്നു​റ​ങ്ങു​വാ​ൻ സാ​ധി​ക്കൂ.
നേ​രേ ചൊ​വ്വേ ഒ​ന്നു കി​ട​ന്നു​റ​ങ്ങി​യി​ട്ട് ഒ​ന്പ​തു മാ​സ​മാ​യി, അ​സ​ഹ്യ​മാ​യ വേ​ദ​ന​യും. മു​ൻ ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ഡോ. ​പി.​സി അ​ല​ക്സാ​ണ്ട​റു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ 23 സെ​ന്‍റ് സ്ഥ​ല​മു​ണ്ടാ​യി​രു​ന്നു. ആ ​സ്ഥ​ലം 40 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റി​ട്ട് ഭാ​ര്യ​യും മ​ക്ക​ളും ഉ​പേ​ക്ഷി​ച്ച് പോ​യി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​ന്‍റെ പേ​രി​ൽ കു​ടി​കി​ട​പ്പ് കി​ട്ടി​യ എ​ട്ടു​സെ​ന്‍റ് സ്ഥ​ല​ത്തു​ള്ള ഒ​രു പ​ഴ​യ ഷെ​ഡി​ലാ​യി​രു​ന്നു പി​ന്നീ​ട് താ​മ​സം. പ്ര​ള​യ​കാ​ല​ത്ത് വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​നാ​ൽ അ​വി​ടു​ത്തെ താ​മ​സം ശ​രി​യാ​കാ​തെ വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തോ​ട് അ​ലി​വു തോ​ന്നി​യ സ്ഥ​ല​ത്തെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ക​വു​ങ്ങും മു​ള​യും പ​ഴ​യ ഫ്ള​ക്സ് ബോ​ർ​ഡും പ്ലാ​സ്റ്റി​ക് ഷീ​റ്റു​മു​പ​യോ​ഗി​ച്ച് ഇ​ര​തോ​ട് പാ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ കെ​ട്ടി​ക്കൊ​ടു​ത്ത ഷെ​ഡി​ലാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം പേ​രി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ലും റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ലും ലൈ​ഫ് പ​ദ്ധ​തി​യി​ൽ​പ്പോ​ലും ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക്ഷേ​മ പെ​ൻ​ഷ​നു​മി​ല്ല. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്പോ​ലും ഈ ​ഹ​ത​ഭാ​ഗ്യ​ന് ല​ഭി​ക്കു​ന്നി​ല്ല, അ​യ​ൽ​വാ​സി​ക​ൾ ആ​രെ​ങ്കി​ലും പൈ​സ ക​ടം കൊ​ടു​ത്ത് ഒ​ന്നോ ര​ണ്ടോ കി​ലോ ക​പ്പ​ല​ണ്ടി വാ​ങ്ങി​ക്കൊ​ടു​ക്കും. താ​മ​സം റോ​ഡ​രി​കി​ലാ​യ​തി​നാ​ൽ താ​മ​സി​ക്കു​ന്ന ഷെ​ഡ് കം ​ക​ട​യാ​ണ്. ഇ​വി​ടെ വെ​ച്ച് മ​ണ്ണെ​ണ്ണ സ്റ്റൗ ​ഉ​പ​യോ​ഗി​ച്ച് ക​പ്പ​ല​ണ്ടി വ​റു​ത്ത് കോ​രി വി​ല്ക്കും. ഇ​തി​ൽ നി​ന്ന് കി​ട്ടു​ന്ന തു​ക​യി​ൽ നി​ന്നും ക​ടം വാ​ങ്ങി​ച്ച തു​ക തി​രി​കെ കൊ​ടു​ക്കും. ബാ​ക്കി​യെ​ടു​ത്ത് നി​ത്യ​വൃ​ത്തി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ ഇ​ടി​ത്തീ പോ​ലെ കൊ​റോ​ണ​യെ​ത്തി​യ​ത്. എ​ല്ലാ​വ​രു​ടേ​യും പോ​ലെ സ​ദാ​ശി​വ​ന്‍റെ​യും അ​ന്നം കൊ​റോ​ണ മു​ട്ടി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്പ​തു​മാ​സ​മാ​യി താ​മ​സി​ക്കു​ന്ന ഷെ​ഡി​ന്‍റെ മോ​ന്താ​യ​ത്തി​ൽ കെ​ട്ടി​യ ക​യ​റി​ൽ തൂ​ങ്ങി​യാ​ണ് നി​ൽ​പ്പും ഇ​രു​പ്പും. ഇ​തേ ക​യ​റി​ൽ തൂ​ങ്ങി നി​ന്നാ​ണ് ഉ​റ​ക്ക​വും. സ്വ​ന്ത​മാ​യി ഒ​രു കി​ട​പ്പാ​ട​വും റേ​ഷ​ൻ കാ​ർ​ഡും അ​തും സാം​ബ​ശി​വ​ന്‍റെ സ്വ​പ്ന​മാ​ണ്. ഫോ​ണ്‍ഃ 9947106133, കാ​ന​റാ​ബാ​ങ്ക് വീ​യ​പു​രം അ​ക്കൗ​ണ്ട് ന​ന്പ​ർഃ 3534108001218. ifsc code CNRB0005841.