പൂ​ജാ​രി ച​മ​ഞ്ഞ് ത​ട്ടി​പ്പ്; യു​വാ​വ് പി​ടി​യി​ൽ
Sunday, September 27, 2020 10:30 PM IST
ചാ​രും​മൂ​ട്: എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ജോ​ലി​യെ​ന്നും പൂ​ജാ​രി ആ​ണെ​ന്നും ക​ബ​ളി​പ്പി​ച്ച് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി വ​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. വ​യ​നാ​ട് ക​ട്ട​യാ​ട് തോ​ണി​ക്ക​ട​വ് വീ​ട്ടി​ൽ ഫൈ​സ​ൽ (36 )ആ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ആ​ൾ​മാ​റാ​ട്ട​ത്തി​നും ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു. ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഇ​വി​ടെ പൂ​ജാ​രി​യാ​യി പൂ​ജ ചെ​യ്ത് ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​വ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ൽ കൃ​ഷി ജോ​ലി​ക​ൾ ചെ​യ്തു വ​രിക​യാ​യി​രു​ന്ന ഫൈ​സ​ൽ ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ഇ​വ​ർ പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​ക്കി​ടെ ഇ​യാ​ൾ ചു​ന​ക്ക​ര​യി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഹി​ന്ദു​വാ​ണെ​ന്നും പൂ​ജാ​രി ആ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.