മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, September 27, 2020 10:30 PM IST
ചേ​ർ​ത്ത​ല: ചെ​ങ്ങ​ണ്ട പാ​ല​ത്തി​നു സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന വ​യോ​ധി​ക​ന്‍റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ത​ക​ഴി പു​ത്ത​ൻ​പ​റ​ന്പ് വി​ഷ്ണു(23), ചെ​റു​ത​ന തു​രു​ത്ത് വീ​ട്ടി​ൽ അ​മ​ൽ (22) എ​ന്നി​വ​രാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജൂ​ണ്‍ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ സീ​മാ​ഭ​വ​നി​ൽ ന​ട​രാ​ജ​ൻ ചെ​ങ്ങ​ണ്ട പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തു​ന്ന ക​ട​യി​ൽ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​കാ​രം രാ​വി​ലെ ആ​റി​നെ​ത്തി​യ പ്ര​തി​ക​ൾ ചാ​യ കു​ടി​ച്ച സേ​ഷം മാ​ല ബ​ല​മാ​യി പൊ​ട്ടി​ച്ചു ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചേ​ർ​ത്ത​ല എ​സ്.​എ​ച്ച്.​ഒ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എം. ​ലൈ​സാ​ദ് മു​ഹ​മ്മ​ദ്, സി​പി​ഒ​മാ​രാ​യ ജി​തി​ൻ, വി​നു, ര​ജീ​ഷ്, ട്രീ​സ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കേ​സി​ലെ മ​റ്റു ര​ണ്ടു​പ്ര​തി​ക​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.