സി. ​​എ​​ഫ്. തോ​​മ​​സ് സം​​ശു​​ദ്ധി​​യു​​ടെ തേ​​ജ​​സാ​​ർ​​ന്ന മു​​ഖം: മാ​​ർ പ​​വ്വ​​ത്തി​​ൽ
Sunday, September 27, 2020 10:28 PM IST
ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ​​ത്തി​​ൽ സൗ​​മ്യ​​ത​​യു​​ടെ​​യും സം​​ശു​​ദ്ധി​​യു​​ടെ​​യും തേ​​ജ​​സാ​​ർ​​ന്ന മു​​ഖ​​മാ​​യി​​രു​​ന്നു സി.​​എ​​ഫ്. തോ​​മ​​സി​​ന്‍റേ​​ത്. അ​​ധ്യാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ലും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ്റ്റു​​ഡ​​ൻ​​സ് ലീ​​ഗി​​ന്‍റെ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ന്ന നി​​ല​​യി​​ലും രാ​ഷ്‌​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ, നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ൻ, സം​​സ്ഥാ​​ന മ​​ന്ത്രി എ​​ന്നീ നി​​ല​​ക​​ളി​​ലും അ​​ദേ​ഹം ചെ​​യ്ത സേ​​വ​​ന​​ങ്ങ​​ളെ ആ​​ദ​​ര​​പൂ​​ർ​​വം അ​​നു​​സ്മ​​രി​​ക്കു​​ന്നു.
സി.​​എ​​ഫ്. തോ​​മ​​സ് മി​​ക​​ച്ച സം​​ഘാ​​ട​​ക​​നാ​​യി​​രു​​ന്നു. ഒ​​പ്പം ഒ​​രു ന​​ല്ല പ്ര​​ഭാ​​ഷ​​ക​​നും. ത​​ന്നെ എ​​തി​​ർ​​ക്കു​​ന്ന​​വ​​രെ​​യും ചേ​​ർ​​ത്തു പി​​ടി​​ച്ചു മു​​ന്പോ​​ട്ടു പോ​​കു​​ന്ന സ​​ഹ​​വ​​ർ​​ത്തിത്വ​​ത്തി​​ന്‍റെ രാ​​ഷ്‌​ട്രീ​യ ശൈ​​ലി​​യാ​​യി​​രു​​ന്നു അ​​ദേ​ഹ​​ത്തി​​ന്‍റേ​ത്. സാ​​മൂ​​ഹി​​ക​ -സാം​​സ്കാ​​രി​​ക​ -വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ങ്ങ​​ളി​​ൽ അ​ദേ​​ഹം ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ എ​​ക്കാ​​ല​​വും അ​​നു​​സ്മ​​രി​​ക്ക​​പ്പെ​​ടും.