അ​വ​ശ​ കാ​യി​ക​താ​ര​ത്തി​നു​ള്ള സ​ഹാ​യം പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം
Saturday, September 26, 2020 10:15 PM IST
അ​ന്പ​ല​പ്പു​ഴ: നി​ര​വ​ധി കാ​യി​ക​യി​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ട്ടേ​റെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ കാ​യി​ക താ​ര​ത്തി​ന് അ​വ​ശ കാ​യി​ക താ​ര​ത്തി​നു​ള്ള സ​ഹാ​യം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെന്നു പരാതി.

ത​ക​ഴി വി​രു​പ്പാ​ല അ​ഞ്ജ​നം വീ​ട്ടി​ൽ പു​ഷ്പ​വ​ല്ലി​യാ​ണ് ഈ ​അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​ത്. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ അ​ഞ്ചാം ക്ലാ​സു​മു​ത​ൽ പ​ത്താം ക്ലാ​സു​വ​രെ 50 മീ​റ്റ​ർ, 50 മീ​റ്റ​ർ സ്കി​പ്പ്, 200 മീ​റ്റ​ർ, ലോം​ഗ് ജ​ംപ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കാ​യി​കയി​ന​ങ്ങ​ളി​ൽ ഒ​ട്ടേ​റെ വി​ജ​യം നേ​ടി. പ​ത്താം ക്ലാ​സി​ലെ​ത്തി​യ​പ്പോ​ൾ ക​ബ​ഡി​യി​ലേ​ക്ക് തി​രി​ഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽനി​ന്ന് കേ​ര​ള ടീ​മി​ൽ ആ​ദ്യ​മാ​യി ക​ബ​ഡി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് പു​ഷ്പ​വല്ലി​യാ​ണ്. തു​ട​ർ​ന്ന് രാ​ജ​സ്ഥാ​ൻ, ബം​ഗ​ളൂ​രു, മും​ബൈ, ത​മി​ഴ്നാ​ട് തു​ട​ങ്ങി ഒ​ട്ടേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ബ​ഡി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ന് കേ​ര​ള​ത്തി​ൽനി​ന്ന് ജ​പ്പാ​നി​ൽ പോ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച മൂ​ന്നു​പേ​രി​ൽ ഒ​രാ​ൾ പു​ഷ്പ​വ​ല്ലി​യാ​യി​രു​ന്നു. എ​ങ്കി​ലും ഈ ​മ​ത്സ​ര​ത്തി​നു പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​ഴു​വ​ർ​ഷ​ത്തോ​ളം ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. നാ​ടി​നുവേ​ണ്ടി ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ന​ല്ലാ​തെ കാ​യി​ക ഇ​ന​ത്തി​നാ​യി ല​ഭി​ക്കു​ന്ന ഒ​രു സ​ഹാ​യ​വും അം​ഗീ​കാ​ര​വും ത​നി​ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്ന നി​രാ​ശ​യി​ലാ​ണ് ഈ ​മു​ൻ​കാ​യി​ക താ​രം.