എ​ൽ​ഡി​എ​ഫ് കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം 28ന്
Saturday, September 26, 2020 10:15 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ന​ഗ​രം ന​ര​ക​മാ​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി 20 പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളു​യ​ർ​ത്തി എ​ൽ​ഡി​എ​ഫ് കു​റ്റ​പ​ത്രം ന​ൽ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ മാ​റ്റ​ങ്ങ​ൾ ന​ട​ന്ന​ത​ല്ലാ​തെ വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം.
28ന് ​വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ കു​റ്റ​പ​ത്ര​സ​മ​ർ​പ്പ​ണം ന​ട​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പ്ര​സാ​ദ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എ​ൻ.​ആ​ർ.​ ബാ​ബു​രാ​ജ്, എ.​എ​സ്.​ സാ​ബു, ടി.​ടി. ജി​സ്മോ​ൻ, പി.​ ഷാ​ജി​മോ​ഹ​ൻ, യു.​ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഇ​തു​പോ​ലും അ​ട്ടി​മ​റി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭാ​ഭ​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ലെ റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നു താ​റു​മാ​റാ​യി​ട്ടും ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.