ക​രാ​റു​കാ​ര​ന്‍റെ പി​ടി​വാ​ശി​യെ​ന്ന് ആ​ക്ഷേ​പം, ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല
Thursday, September 24, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: ക​രാ​റു​കാ​ര​ന്‍റെ പി​ടി​വാ​ശിമൂ​ലം ക​രി​ങ്ക​ല്ലി​റ​ക്കി ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഞ്ഞി​പ്പാ​ടം വ​ട്ട​പ്പാ​യി​ത്ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ഞ്ഞി​പ്പാ​ടം തോ​ടി​നു സ​മീ​പ​മാ​ണ് ക​രി​ങ്ക​ല്ലി​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. തോ​ടി​ന്‍റെ ക​ര​യി​ൽ ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നാ​ഴ്ച മു​ന്പാ​ണ് ക​രാ​റു​കാ​ര​ൻ ക​രി​ങ്ക​ല്ലി​റ​ക്കി​യ​ത്.

310 മീ​റ്റ​റോ​ള​മു​ള്ള റോ​ഡി​നു സ​മീ​പം നി​ര​വ​ധി വീ​ടു​ക​ളാ​ണു​ള്ള​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി റോ​ഡി​ന്‍റെ ന​ടു​ക്കാ​ണ് ക​ല്ലി​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ന്‍റെ കി​ഴ​ക്കേ​യ​റ്റ​ത്താ​യി ചെ​ളി​യും വാ​രി​വ​ച്ച​തി​നാ​ൽ കാ​ൽന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി. ക​ൽ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ മൂ​ന്നു മാ​സം വ​രെ കാ​ലാ​വ​ധി​യു​ണ്ടെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ക​ൽ​ക്കെ​ട്ട് നി​ർ​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തു വ​രെ ക​രി​ങ്ക​ല്ല് മാ​റ്റി​യി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.