സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ 5,94,905 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ സു​ഗ​ത​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ നി​സാ​ർ പു​റ​ക്കാ​ട്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​എ​സ.് ബീ​ന, കെഎൽ​ഡി​സി ചെ​യ​ർ​മാ​ൻ പി.​വി. സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ പങ്കെടുത്തു.
ഒ​രു കി​ലോ​ഗ്രാം വീ​തം പ​ഞ്ച​സാ​ര, ആ​ട്ട, ഉ​പ്പ്, 750 ഗ്രാം ​ക​ട​ല, ചെ​റു​പ​യ​ർ, 250 ഗ്രാം ​സാ​ന്പാ​ർ പ​രി​പ്പ്, അ​രലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ, 100 ഗ്രാം ​മു​ള​കുപൊ​ടി എ​ന്നി​വ​യാ​ണ് ഭ​ക്ഷ്യ​ക്കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റേ​ഷ​ൻ കാ​ർ​ഡി​ലെ അ​വ​സാ​ന അ​ക്കം അ​നു​സ​രി​ച്ചാ​ണ് വി​ത​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 15ന​കം മു​ഴു​വ​ൻ കാ​ർ​ഡു​ക​ൾ​ക്കും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.