വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വെ​ബി​നാ​ർ
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മാ​സ് മീ​ഡി​യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണിറ്റു​മാ​യി സ​ഹ​ക​രി​ച്ച് ‘കോ​വി​ഡും ഞാ​നും: കൊ​റോ​ണ​യ്ക്കൊ​പ്പം ക​രു​ത​ലോ​ടെ’ എ​ന്ന വെ​ബി​നാ​ർ വി​വി​ധ കോളജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കാ​കു​ന്ന ഘ​ട്ട​ത്തി​ൽ കൊ​റോ​ണ​യ്ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വ്യ​ക്തിജീ​വി​ത​ത്തി​ലും കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും അ​റി​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പ്ര​സ്തു​ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്.