വെ​ള്ള​ക്കെ​ട്ട്: വാർപ്പിലി​രു​ന്ന് തു​ഴ​ഞ്ഞ് പ്ര​തി​ഷേ​ധം
Wednesday, September 23, 2020 10:22 PM IST
മാ​വേ​ലി​ക്ക​ര: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ർ കെ.​എം. ഹ​രി​കു​മാ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വാർപ്പിലി​രു​ന്നു തു​ഴ​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ 10, 11 വാ​ർ​ഡു​ക​ളു​ടെ മ​ധ്യ​ത്തി​ലു​ള്ള ക​ളീ​ക്ക​ൽ കോ​ട്ട​വാ​തു​ക്ക​ൽ റോ​ഡ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന​ത് പ​തി​വാ​ണ്.

മാ​വേ​ലി​ക്ക​ര​യു​ടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​നോ​ടു ചേ​ർ​ന്ന റോ​ഡ് എ​ന്ന നി​ല​യി​ലും ജം​ഗ​ഷ​നി​ലെ ട്രാ​ഫി​ക് കു​രു​ക്കി​ൽപ്പെടാ​തെ എ​ളു​പ്പ​ത്തി​ൽ യാ​ത്രാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​നാ​ലും വ​ള​രെ​യ​ധി​കം യാ​ത്ര​ക്കാ​രാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ്് റോ​ഡി​നു കു​റു​കേ നി​ർ​മിച്ചി​ട്ടു​ള്ള ക​ലു​ങ്ക് അ​ട​ഞ്ഞു പോ​യ​താ​ണ്. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ റോ​ഡ് ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് ക​ലു​ങ്ക് താ​ഴ്ന്ന് റോ​ഡു നി​ര​പ്പാ​വു​ക​യും ഓ​ട മ​ണ്ണു നി​റ​ഞ്ഞ് മൂ​ടു​ക​യു​മാ​യി​രു​ന്നു.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും വെ​ളി​ച്ച​മി​ല്ലാ​യ്മ​യും കാ​ര​ണം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നി​ട​ത്തെ കു​ഴി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ വീ​ഴു​ന്ന​തും കാ​റു​ക​ളും മ​റ്റും താ​ഴ്ന്ന് നി​ന്നു​പോ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു വാ​ർ​ഡു​ക​ളു​ടേ​യും നടുക്കായതുകൊ​ണ്ട് പ​രാ​തി അ​റി​യി​ക്കു​ന്പോ​ൾ ര​ണ്ടു വാ​ർ​ഡി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി പ്ര​ശ്ന​ത്തി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​ണ്.
ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.