ക​ന​ത്ത​മ​ഴ; കു​ട്ട​നാ​ട് വെ​ള്ള​ക്കെ​ട്ടി​ൽ
Tuesday, September 22, 2020 10:38 PM IST
എ​ട​ത്വ: ക​ന​ത്ത​മ​ഴ​യെത്തുട​ർ​ന്ന് കുട്ടനാട്, അ​പ്പ​ർകു​ട്ട​നാ​ട് മേഖല യിലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ. അപ്പർകുട്ടനാട്ടിലെ നി​ര​ണം, ക​ട​പ്രാ, മു​ട്ടാ​ർ, ത​ല​വ​ടി, വീ​യ​പു​രം, എ​ട​ത്വ, ത​ക​ഴി, ആ​യാ​പ​റ​ന്പ്, കാ​രി​ച്ചാ​ൽ, പാ​ണ്ടി പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​ത്. നീലംപേരൂർ, കാവാ ലം, പുളിങ്കുന്ന്, കൈനകരി, ചന്പ ക്കുളം, വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിലും വീടുകളിലും റോഡുകളിലും വെള്ളം കയറി. എസി റോഡിൽ ഒന്നാങ്കര പാല ത്തിനു കിഴക്ക്, മാന്പുഴക്കരി എ ന്നിവിടങ്ങളിൽ അരയടിയോളം വെള്ളം കയറി.

നാലുദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത വ​ർധിച്ചു. പ​ന്പാ​ന​ദി​യി​ലും അ​ച്ച​ൻകോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഡാ​മു​ക​ളു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ ഡാ​മു​ക​ൾ തു​റ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. താ​ഴ്ന്നപ്ര​ദേ​ശ​ങ്ങ​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു​ മാ​സ​ത്തിനു മു​ൻ​പ് സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നുദി​വ​സം കൂ​ടി മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്പോ​ൾ 2019ലെ ​വെ​ള്ള​പ്പൊ​ക്കം ആ​വ​ർ​ത്തി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ഇ​ന്ന​ലെ രാ​വി​ലെ മ​ഴ അ​ല്പം ശ​മി​ച്ചെ​ങ്കി​ലും വൈ​കി​ട്ടോ​ടെ ക​ന​ത്ത​മ​ഴ​യും കാ​റ്റും വീ​ണ്ടു​മെ​ത്തി. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന താ​മ​സ​ക്കാ​രാ​ണ് ഏ​റെ ക​രു​ത​ലോ​ടെ രാ​ത്രി ത​ള്ളി​നീ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​ട​ത്വാ പാ​ണ്ട​ങ്ക​രി പ്ര​ദേ​ശ​ത്തെ തു​രു​ത്തി​ൽ താ​മ​സി​ച്ച വയോധിക ദന്പതികളെയും ര​ണ്ടു കു​ട്ടി​ക​ളേ​യും അമ്മയേയും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സു​ക​ർ ക​ര​യ്ക്കെ​ത്തി​ച്ച​ത്. വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ മാ​റ്റിതാ​മ​സി​പ്പി​ക്കാ​നും ക്യാ​ന്പു​ക​ൾ തു​റ​ക്കാ​നും റ​വ​ന്യുവ​കു​പ്പിനു ഏ​റെ പ​ണി​പ്പെ​ടേ​ണ്ടിവ​രും.

ത​ക​ഴി, എ​ട​ത്വ, ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർധിച്ചു​വ​രു​ന്ന​തി​നാ​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യാ​നും പൊ​തു​ജ​ന​ങ്ങ​ൾ താത്പ​ര്യ​പ്പെ​ടാ​റി​ല്ല. മി​ക്ക​വ​രും ബ​ന്ധു​വീ​ടു​ളി​ൽ അ​ഭ​യം തേ​ടാ​നാ​ണ് സാ​ധ്യ​ത. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നാ​ൽ റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചാ​ൽ മാ​ത്ര​മേ ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജ്ജീ​വ​മാ​ക്കാ​ൻ സാ​ധി​ക്കൂ.