ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽപ്പെട്ട വ​ള്ള​ങ്ങ​ൾ ക​ര​യ്ക്കെ​ത്തി​ച്ചു
Monday, September 21, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെത്തുട​ർ​ന്ന് ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു മ​ത്സ്യബ​ന്ധ​ന വ​ള്ള​ങ്ങ​ൾ സാ​ഹ​സി​ക​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു. 45 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തുനി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട അ​മ്മ, അ​നു​ഷ്ഠാ​നം എ​ന്നീ വ​ള്ളങ്ങ​ളാ​ണ് കാ​യം​കു​ളം തീ​ര​ത്ത് എ​ത്തി​ച്ച​ത്. ന​ടു​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​യാ​ണ് ര​ണ്ടു വ​ള്ള​ങ്ങ​ളു​ടെ​യും എ​ൻ​ജി​നു​ക​ൾ ത​ക​രാ​റി​ലാ​യ​ത്.
ഉ​ട​ൻത​ന്നെ ഈ ​വി​വ​രം തൊ​ഴി​ലാ​ളി​ക​ൾ ഫി​ഷ​റീ​സ് വ​കു​പ്പി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റെ​സ്ക്യു ബോ​ട്ടി​ൽ പോ​ലീ​സു​കാ​രാ​യ ജോ​സ​ഫ് ജോ​ണ്‍, ഷി​ബു, ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യ ജ​യ​ൻ, ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ വ​ള്ള​ങ്ങ​ളു​ൾ​പ്പ​ടെ ര​ക്ഷ​പ്പെ​ടു​ത്തി കാ​യം​കു​ളം ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ശ​ക്ത​മാ​യ കാ​റ്റാ​യ​തി​നാ​ൽ സാ​ഹ​സി​ക​മാ​യാ​ണ് ഇ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.