കേ​​ന്ദ്ര കാ​​ർ​​ഷി​​ക​​ബ​​ന്ധ നി​​യ​​മം ക​​ർ​​ഷ​​ക ദ്രോ​​ഹം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Sunday, September 20, 2020 10:41 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലേ​​യ്ക്ക് സ്വ​​കാ​​ര്യ മൂ​​ല​​ധ​​ന നി​​ക്ഷേ​​പ​​വും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന​​വും ല​​ക്ഷ്യ​​മി​​ടു​​ന്നു എ​​ന്ന വ്യാ​​ജേ​​ന വി​​ദേ​​ശ​​കു​​ത്ത​​ക ക​​ന്പ​​നി​​ക​​ള​​ട​​ക്കം കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്ക് കാ​​ർ​​ഷി​​കമേ​​ഖ​​ല​​ തീ​​റെ​​ഴു​​താ​​നു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നീ​​ക്കം ആ​​ത്മ​​ഹ​​ത്യാ​​പ​​ര​​മാ​​ണെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി കു​​റ്റ​​പ്പെ​​ടു​​ത്തി.

കാ​​ർ​​ഷി​​കോ​ത്​​പ​​ന്ന​​ങ്ങ​​ൾ​​ക്കു താ​​ങ്ങു​​വി​​ല​​യും ത​​റ​​വി​​ല​​യും ന​​ൽ​​കു​​വാ​​നു​​ള​​ള അ​​വ​​സ​​ര​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​കു​​ന്ന പു​​തി​​യ നി​​യ​​മ നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​ന്‍റെ ന​​ടു​​വൊ​​ടി​​ക്കും. ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​രു​​ടെ ദു​​രി​​ത പൂ​​ർ​​ണ​​മാ​​യ ജീ​​വി​​തം കൂ​​ടു​​ത​​ൽ ദുഃ​​സ​​ഹ​​മാ​​ക്കാ​​ൻ മാ​​ത്ര​​മേ പു​​തി​​യ നി​​യ​​മ​​ത്തി​​നു ക​​ഴി​​യൂ​വെ​​ന്നും യോ​​ഗം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഒ​​ക്‌​ടോ​ബ​​ർ ര​​ണ്ടി​​ന് മ​​ങ്കൊ​​ന്പി​​ൽ ക​​ർ​​ഷ​​ക ര​​ക്ഷാ ഉ​​പ​​വാ​​സ സം​​ഗ​​മം ന​​ട​​ത്തു​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.