ബാ​ര്‍ തു​റ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന്
Sunday, September 20, 2020 10:38 PM IST
ആ​ല​പ്പു​ഴ: പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ​വും എ​ക്സൈ​സ് വ​കു​പ്പിന്‍റെ ശി​പാ​ര്‍​ശ​യും പി​ന്ത​ള്ളി സ​ര്‍​ക്കാ​ര്‍ ബാ​ര്‍ തു​റ​ക്കേ​ണ്ട​ന്നു​ള്ള തീ​രു​മാ​നം സ്വീ​ക​രി​ച്ച​തി​നെ ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന വേ​ദി ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍, കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന എ​ന്നി​വ​ര്‍ സ്വാ​ഗ​തം ചെ​യ്തു.

ആ​ല​പ്പു​ഴ​യി​ല്‍ ചേ​ര്‍​ന്ന കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന നേ​തൃ യോ​ഗം ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ എം.​എ. ജോ​ണ്‍ മാ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​വ​റേ​ജ​സ് ഔ​ട്ട്‌ലറ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം കു​റ​ച്ചു​കൊ​ണ്ട് മ​ദ്യ​വ്യാ​പ​ന​വും മ​ദ്യ ഉ​പ​ഭോ​ഗ​വും ത​ട​യാ​വു​ന്ന​താ​ണ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, മൗ​ലാ​ന ബ​ഷീ​ര്‍, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജ്, ബി.​സു​ജാ​ത​ന്‍, ജോ​ര്‍​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഇ.​ഷാ​ബ്ദ്ദീ​ന്‍, ഷീ​ല ജ​ഗ​ധ​ര​ന്‍, ജേ​ക്ക​ബ് എ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.