മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ല​ക്ഷ്യം ഭ​ക്ഷ്യസു​ര​ക്ഷ: മ​ന്ത്രി
Saturday, September 19, 2020 10:23 PM IST
ആ​ല​പ്പു​ഴ: ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് മ​ത്സ്യ​ഫെ​ഡ് ആ​രം​ഭി​ക്കു​ന്ന ഫി​ഷ്മാ​ർ​ട്ടി​ലൂ​ടെ ല​ക്ഷ്യംവയ്ക്കു​ന്ന​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ഫെ​ഡ് ഭ​ര​ണി​ക്കാ​വി​ൽ ആ​രം​ഭി​ച്ച ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ടു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കാ​ത്ത ശു​ദ്ധ​മാ​യ മ​ത്സ്യം ന്യാ​യ​വി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കാ​ൻ മ​ത്സ്യ​ഫെ​ഡി​ന് ക​ഴി​യും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന ഇ​ത്ത​രം ഫി​ഷ്മാ​ർ​ട്ടു​ക​ൾ വ​ഴി മ​ത്സ്യ​മൂ​ല്യ വ​ർ​ധിത ഉ​ത്പന്ന​ങ്ങ​ളും ല​ഭ്യ​മാ​കും.

ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ ഫി​ഷ്മാ​ർ​ട്ടാ​ണ് ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ കോ​യി​ക്ക​ൽ ച​ന്ത​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ച​ട​ങ്ങി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ൽ​പ​ന ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രഫ. വി. ​വാ​സു​ദേ​വ​നു ന​ൽ​കി മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.പി. ചി​ത്ത​ര​ഞ്ജ​ൻ നി​ർ​വ​ഹി​ച്ചു. മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ഡോ. ​ലോ​റ​ൻ​സ് ഹാ​രോ​ൾ​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ മാ​നേ​ജ​ർ കെ. ​സ​ജീ​വ​ൻ, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​സു​മ, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ റെ​ജി, കോ​ശി അ​ല​ക്സ്, കെ. ​ബാ​ല​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ നാ​ലാ​മ​ത്തെ ഫി​ഷ്മാ​ർ​ട്ട് ഇ​ന്ന് 9ന് ​ക​ള​ർ​കോ​ട് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.