കാ​റ്റി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു
Saturday, September 19, 2020 10:21 PM IST
എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് രാ​മ​ച്ചേ​രി​ൽ ബി​ന്ദു, എ​ട്ടാം വാ​ർ​ഡി​ൽ കൊ​ത്ത​പ്പ​ള്ളി പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. ബി​ന്ദു​വി​ന്‍റെ വീ​ടി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി. പ്ര​ദീ​പ് കു​മാ​റി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണാ​ണ് ത​ക​ർ​ന്ന​ത്. ഇന്നലെ രാ​വി​ലെ ആ​റിനാണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ താ​മ​സ​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെട്ടു. സം​ഭ​വ​ത്തെ ത്തുട​ർ​ന്ന് വാ​ർ​ഡ് മെ​ംബർ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.