ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര റാ​ലി​ക്കും ഉ​ജ്വ​ല സ്വീ​ക​ര​ണം
Friday, September 18, 2020 10:38 PM IST
പു​ന്ന​മൂ​ട് (മാ​വേ​ലി​ക്ക​ര): ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ജന്മം ​കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ മാ​വേ​ലി​ക്ക​ര​യു​ടെ മ​ണ്ണി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഉ​ജ്വ​ല തു​ട​ക്കം. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കൊ​ല്ല​ത്തു നി​ന്നും മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര റാ​ലി​ക്കും ഛായ​ചി​ത്ര​പ്ര​യാ​ണ​ങ്ങ​ൾ​ക്കും​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നും പു​ന​രൈ​ക്യ ന​വ​തി​ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ഉ​പ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ​ ബി​ഷ​പ് ജോ​ഷ്വാ​ മാ​ർ​ ഇ​ഗ്നാ​ത്തി​യോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര റാ​ലി​ക്കും സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.