കെഎസ്‌യുവി​ന്‍റെ ക​ള​ക്‌ടറേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌ യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷം. സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. ഒ​രുമ​ണി​ക്കൂ​റോ​ളം ക​ള​ക്ട​റേ​റ്റും പ​രി​സ​ര​വും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്.

ചി​ല​രു​ടെ ത​ല​യ്ക്കും പ​രി​ക്കേ​റ്റു. 22 കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഞ്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഇ​ഡി​യും എ​ൻ​ഐ​എ​യും ചോ​ദ്യം​ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.20നാ​യി​രു​ന്നു ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ധി​ൻ പു​തി​യി​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തുനി​ന്നും പ്ര​ക​ട​ന​മാ​യി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ എ​ത്തി. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ​ൻ, സൗ​ത്ത് സി​ഐ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച വ​ൻ പോലീ​സ് സം​ഘം സ​മ​ര​ക്കാ​രെ ത​ട​ഞ്ഞു.

കെഎസ്‌യുവി​ന്‍റെ മൂ​ന്ന് വ​നി​താ പ്ര​വ​ർ​ത്ത​ക​ർ മു​ൻ​നി​ര​യി​ൽ നി​ന്നും പോ​ലീ​സി​ന്‍റെ ചൂ​ര​ൽ​ ഷീ​ൽ​ഡ് പി​ടി​ച്ചുവാ​ങ്ങാ​ൻ ശ്ര​മി​ച്ചു. പോ​ലീ​സ് ആ​ത്മ​സം​യ​മ​നം പാ​ലി​ച്ചു. പോ​ലീ​സ് ക​ള​ക്‌ടറേ​റ്റി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡിനു മു​ക​ളി​ലൂ​ടെ ചി​ല പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യു​ന്ന​തി​നി​ടെ നോ​ർ​ത്ത് എ​സ്ഐ​യു​ടെ ത​ല​യി​ലി​രു​ന്ന തൊ​പ്പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചെ​ടു​ത്തു ത​റ​യി​ലി​ട്ടു. തൊ​പ്പി എ​ടു​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ സ​മ​ര​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ രം​ഗം വ​ഷ​ളാ​യ​തോ​ടെ ആ​ദ്യം ആ​ത്മ​സ​മീ​പ​നം പാ​ലി​ച്ച പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ നാ​ലു​പാ​ടും ചി​ന്നി​ച്ചിത​റി. ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് ജീ​പ്പി​ലാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു മു​ന്പുത​ന്നെ പ്ര​കോ​പ​നമു​ണ്ടാ​യി.

പ്ര​വ​ർ​ത്ത​ക​രേ​യും നേ​താ​ക്ക​ളേ​യും വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ. ​പു​തി​യി​ടം ഉ​ൾ​പ്പെടെയുള്ളവർ​ക്ക് പ​രി​ക്കേ​റ്റു. കെഎസ്‌യു ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഷെ​ഫീ​ക്ക്, കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ണ്ട​ക​ത്തി​ൽ, മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ത്തി​ശേ​രി​ൽ, ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൻ​സി​ൽ മാ​ന്നാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ അ​ൻ​സി​ൽ ജ​ലീ​ൽ, കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം അ​ബാ​ദ് ലു​ത്തു​ബി, അ​ജ്മ​ൽ ക​ണ്ട​ല്ലൂ​ർ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് വി​വേ​ക് പ്ര​കാ​ശ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ഡി. തോ​മ​സ്, അ​ന​ന്ത​നാ​രാ​യ​ണ​ൻ, വി​ശാ​ഖ് പ​ത്തി​യൂ​ർ, സു​ർ​മി ഷാ​ഹു​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ബൈ​സ് റ​ഷീ​ദ്, വി​ശാ​ഖ് വി​ജ​യ​ൻ, രാ​ജി​ക, ഗോ​കു​ൽ​നാ​ഥ്, മാ​ഹി​ൻ മു​പ്പ​തി​ൽ, ലി​ബു​വെ​ണ്‍​മ​ണി, സ​ച്ചി​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​നൂ​റു​ദ്ദീ​ൻ​കോ​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ എ​സ്. ഷെ​ഫീ​ക്ക്, റി​യാ​സ് മു​ണ്ട​ക​ത്തി​ൽ, റി​യാ​സ് പ​ത്തി​ശേരി​ൽ, അ​ൻ​സി​ൽ മാ​ന്നാ​ർ, അ​ൻ​സി​ൽ ജ​ലീ​ൽ, അ​ബാ​ദ് ലു​ത്തു​ബി, ഗോ​കു​ൽ​നാ​ഥ് എ​ന്നി​വ​രു​ടെ ത​ല​യ്ക്ക്് അ​ടി​യേ​റ്റു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രും പ്രാ​ഥ​മി​ക ചി​കി​ത്സ​തേ​ടി മ​ട​ങ്ങി.

പ്ര​ക​ട​ന​മാ​യി​ട്ടെ​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും നേ​താ​ക്ക​ൾ​ക്കു പ്ര​സം​ഗി​ക്കാ​നു​മു​ള്ള സ​മ​യം പോ​ലും ന​ൽ​കാ​തെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​തു പോ​ലെ​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ളെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, ഡി. ​സു​ഗ​ത​ൻ, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ർ, എം.​ജെ. ജോ​ബ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു​ചു​ള്ളി​യി​ൽ, എം.​പി. പ്ര​വീ​ണ്‍, സ​രു​ണ്‍​റോ​യി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി.